അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി തങ്ങളെപ്പോലെ ഒരു മനുഷ്യനാണെന്ന് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രിസ് നോപ്പര്‍ട്ട് നേരത്തെ പറഞ്ഞിരുന്നു . ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസിക്കും തെറ്റുകള്‍ സംഭവിക്കാം. ലോകകപ്പിന്റെ തുടക്കത്തില്‍ അത് നമ്മള്‍ കണ്ടതാണ്. എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരുക്കുന്നതെന്നും നോപ്പര്‍ട്ട് പറഞ്ഞു.
മെസി പെനാല്‍റ്റിയെടുക്കാന്‍ വന്നാല്‍ തടഞ്ഞിടും എന്നാണ് നെതര്‍ലന്‍ഡ്‌സ് ഗോള്‍കീപ്പര്‍ ആന്ദ്രീസ് നോപ്പര്‍ട്ട് പറയുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും അതിന് റെഡിയാണ്. മെസിക്ക് മിസ് ആവാനും സാധ്യതയുണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നമ്മള്‍ അത് കണ്ടതാണ്.
ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന നെതര്‍ലന്‍ഡ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്. മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ് ഞങ്ങള്‍ കളിക്കുന്നതെന്നും അര്‍ജന്റീന എന്നാല്‍ മെസി മാത്രമല്ലെന്നും വാന്‍ ഡിക് പറഞ്ഞു.
എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് മെസി. അദ്ദേഹത്തിനെതിരെ കളിക്കുക എന്നത് തന്നെ അഭിമാനകരമാണ്. പക്ഷേ ഞാനും എന്റെ ടീമും കളിക്കുന്നത് മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാര്‍ അവര്‍ക്കുണ്ട്- വിര്‍ജില്‍ വാന്‍ ഡിക് പറഞ്ഞു.