" റൊണാൾഡോയും മെസിയുമാണ് എതിരാളികൾ എങ്കിൽ എനിക്ക് എട്ടിന്റെ പണി കിട്ടാറുണ്ടായിരുന്നു"; മുൻ ലിവർപൂൾ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലിവർപൂളിന് വേണ്ടി തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച വെച്ചിട്ടുള്ള താരമാണ് സ്റ്റീവൻ ജെറാർഡ്. ലിവർപൂളിനായി അദ്ദേഹം 120 ഗോളുകളും സ്വാന്തമാക്കിയിട്ടുണ്ട്. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിഷമകരമായ സമയങ്ങൾ തന്ന താരങ്ങൾ അത് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണെന്നു ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സ്റ്റീവൻ ജെറാർഡ് പറയുന്നത് ഇങ്ങനെ:

” ഫുട്ബോളിനെ വേറെ ലെവലിലേക്ക് കൊണ്ട് പോകുന്ന താരങ്ങളായ ലയണൽ മെസിയുടെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. നമ്മൾ അവരുടെ കാലത്ത് ജീവിക്കുന്നതിൽ ഭാഗ്യവാന്മാരാണ്”

സ്റ്റീവൻ ജെറാർഡ് തുടർന്നു:

” എന്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഇവരെ നേരിടുമ്പോഴായിരുന്നു. അവർ വേറെ ഗ്രഹത്തിലെ ജീവികളെ പോലെയായിരുന്നു, അവരെ തടയാനുള്ള പദ്ധതികൾ ഒന്നും തന്നെ വിജയിച്ചിരുന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ അവരുടെ മുന്നിൽ പോകാതെയിരിക്കുന്നതാണ് നല്ലത്” സ്റ്റീവൻ ജെറാർഡ് പറഞ്ഞു.

Latest Stories

2026 ലോകകപ്പ് നേടാൻ ക്രിസ്റ്റ്യാനോ തയ്യാർ"; മുൻ ബ്രസീൽ പരിശീലകന്റെ വാക്കുകൾ വൈറൽ

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു; ഇന്നലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തത് 3.5 കോടി ഭക്തര്‍; അരലക്ഷം സൈനികരെ വിന്യസിച്ചു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊല കേസ്: നിയമപോരാട്ടത്തിന് വീണ്ടും പണപ്പിരിവ്; സിപിഎം സമാഹരിക്കാനൊരുങ്ങുന്നത് 2 കോടി

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയില്‍ മോചിതനായേക്കും

യുജിസി അതിരുകള്‍ ലംഘിക്കുന്നു; പുതിയ കരട് ചട്ടഭേദഗതി സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നു; അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍