ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ രാജകീയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ബ്രസീൽ. കൊളംബിയക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാനറികൾ വിജയിച്ചത്. ഇനി ശേഷിക്കുന്നത് അർജന്റീനയുമായുള്ള മത്സരമാണ്. മാർച്ച് 26 നാണ് മത്സരം നടക്കുക.
ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറും തമ്മിലുള്ള പോരാട്ടത്തിനായിരുന്നു. എന്നാൽ പരിക്ക് മൂലം രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പിന്മാറി. ഇത് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്.
എന്നാൽ ഈ രണ്ട് താരങ്ങയുടെയും പിൻബലമില്ലാതെ ബ്രസീൽ കൊളംബിയക്കെതിരെയും, അർജന്റീന ഉറുഗ്വായ്‌ക്കെതിരെയും വിജയിച്ചിരുന്നു. അർജന്റീനയെ തോൽപിക്കും എന്ന വിശ്വാസത്തിലാണ് ബ്രസീൽ താരങ്ങൾ. അവരിൽ ചിലർ അത് പറയുകയും ചെയ്തു. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അർജന്റീനൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്സ്.
എമിലിയാനോ മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:
” ഞങ്ങളുടെ മുൻപിൽ വന്ന പെറുവിനും, ബൊളീവിയയ്ക്കും സംഭവിച്ചത് തന്നെ ബ്രസീലിനും സംഭവിക്കും, ഈ രണ്ട് ടീമുകൾക്ക് എതിരെ കളിച്ചത് പോലെ തന്നെ ബ്രസീലിനെതിരെയും ഞങ്ങൾ കളിക്കും” എമിലിയാനോ മാർട്ടിനെസ്സ്.
ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അര്ജന്റീനയാണ്. ഉറുഗ്വായ്‌ക്കെതിരെ വിജയിച്ചത് കൊണ്ടണ് തന്നെ ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അർജന്റീന.