നിനക്ക് ബുദ്ധി ഉണ്ടെങ്കിൽ അവനെ നല്ല രീതിയിൽ ഉപയോഗിക്കുമായിരുന്നു, അവന്റെ കരിയർ നശിപ്പിച്ചത് നീ.. സൂപ്പർ താരത്തെ നല്ല രീതിയിൽ ഉപയോഗിക്കാത്തതിന് ടുഷെലിന് എതിരെ ആഞ്ഞടിച്ച് ലൂയിസ് വാൻ ഗാൽ

ജർമ്മൻ തന്ത്രജ്ഞൻ തോമസ് ടുഷെലിനെതിരെ അദ്ദേഹം ചെൽസി മാനേജറായിരിക്കെ ഹക്കിം സിയെച്ചിനോട് പെരുമാറിയതിന് നെതർലൻഡ്‌സ് മാനേജർ ലൂയിസ് വാൻ ഗാൽ തോമസ് ടുഷെലിനെതിരെ ആഞ്ഞടിച്ചു.

മികച്ച ഫുട്ബോൾ താരം ആണെങ്കിലും അവസരം കൊടുത്തില്ല എന്ന്നും അദ്ദേഹത്തെ ഉപയോഗിച്ച രീതി ശരിയായില്ല എന്നുമാണ് ഉയരുന്ന ഏറ്റവും വലിയ പരാതി. മാനേജർ എന്ന നിലയിൽ പ്രവർത്തനം മോശമായതിനെ തുടർന്ന് തോമസ് ടുഷെലിനെ ചെൽസി പുറത്താക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ 14 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് സിയെക്ക് കളിച്ചത് , ഈ കാലയളവിൽ പകരക്കാർട്ട് ബഞ്ചിൽ പോലും താരത്തിന് ഇടം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .

എന്നിരുന്നാലും, 2022 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കുള്ള മൊറോക്കോയുടെ പ്രവേശത്തിന് പിന്നിലെ നിർണായക ഭാഗമാണ് അദ്ദേഹം.

“തീർച്ചയായും നെതർലാൻഡിൽ പരിശീലിപ്പിച്ചയാളാണ് സിയെച്ച്, അവൻ ഒരു മികച്ച കളിക്കാരനാണ്. മൊറോക്കൻ ടീമിന് അദ്ദേഹം വലിയ സംഭാവനകൾ നൽകുന്നു, ചെൽസിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .”

വരാനിരിക്കുന്ന പോർചുഗലിനെതിരെയുള്ള മത്സരത്തിൽ കൂടി വിജയിക്കാൻ സാധിച്ചാൽ സെമി ഫൈനലിലേക്ക് ടീം പ്രവേശിക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ