പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരം ലയണൽ മെസി തന്റെ ഫിറ്റ്നസ് ലെവലുകൾ നിലനിർത്തുന്നതിൽ വിജയിച്ചാൽ തന്റെ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് തുടരാമെന്ന് അർജന്റീന മാനേജർ ലയണൽ സ്‌കലോനി പറയുന്നു.
ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതായിരിക്കും ഓരോ ആരാധകർക്കും പറയാനുള്ളത്. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്. എംബാപ്പയുടെ നേതൃത്വത്തിൽ ഫ്രാൻസ് അവസാന നിമിഷം വരെ ഫ്രാൻസ് പൊരുതി നോക്കിയെങ്കിലും ഒടുവിൽ അർഹിച്ച കിരീടവുമായി അര്ജന്റീന മടങ്ങുക ആയിരുന്നു. ഫൈനലിൽ ഉൾപ്പടെ നടത്തിയ മികച്ച പ്രകടനത്തിന് അംഗീകാരമായിട്ടാണ് മെസിക്ക് ഗോൾഡൻ ബോൾ അവാർഡ് കിട്ടിയത്.
ഫ്രാൻസിനെതിരായ അർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം, വിരമിക്കാൻ ഉദ്ദേശമില്ല എന്നാണ് മെസി പറഞ്ഞത്.
“ഇല്ല, ഞാൻ അർജന്റീന ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കാൻ പോകുന്നില്ല. ലോക ചാമ്പ്യനായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
സ്കെലോണി മെസി അടുത്ത ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെ “അടുത്ത ലോകകപ്പ് കളിക്കുന്നത് പൂർണ്ണമായും ലിയോയുടെ തീരുമാനമായിരിക്കും. അവന് നല്ല ഫോമിൽ കളിക്കാൻ സാധിച്ചാൽ ടീമിലുണ്ടാകും. ഞങ്ങളുടെ സമീപകാല ലോകകപ്പ് കിരീടത്തിന് പിന്നിൽ, ആരാധകരും സ്റ്റാഫും കളിക്കാരും തമ്മിൽ ഉദ്ദേശ്യങ്ങളുടെ കൂട്ടായ്മ ഉണ്ടായിരുന്നു.”
മുൻ ബാഴ്‌സലോണ താരത്തെ പ്രശംസിച്ചുകൊണ്ട് സ്‌കലോനി തുടർന്നു:
“മെസ്സിയെപ്പോലൊരു കളിക്കാരൻ ഉള്ളത് വലിയ നേട്ടമാണ്, ഒരു മുൻ സഹതാരം എന്ന നിലയിൽ അവനെ പരിശീലിപ്പിക്കുന്നത് മനോഹരമാണ്. മറ്റ് കളിക്കാർ അവനെ നോക്കുന്നതും അവനെ പിന്തുടരുന്നതും ഞാൻ കാണുന്നു. അവനാണ് ഏറ്റവും മികച്ചത്.”
എന്തിരുന്നാലും അടുത്ത ലോകകപ്പ് ആകുമ്പോൾ 39 വയസാകുന്ന മെസി അത്രയും കാലം ഫിറ്റായി തുടരുമോ എന്നുള്ളത് കണ്ടറിയണം.