മര്യാദക്ക് കളിക്കാൻ ആണെങ്കിൽ ടീമിൽ തുടരാം ഇല്ലെങ്കിൽ പോകാം; പ്രമുഖ താരത്തോട് കയർത്ത് ഫ്രാൻസ് പരിശീലകൻ

ഇത്തവണത്തെ യൂറോ കപ്പിൽ മികച്ച രീതിയിൽ കളിക്കാൻ ഫ്രാൻസ് ടീമിന് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളും സമനിലയിൽ ആയിരുന്നു അവസാനിച്ചത്. ജയിച്ച കളി ആണെങ്കിൽ ഭാഗ്യത്തിന് ജയിച്ച പോലെയും. അപ്പോഴാണ് ടീമിൽ കാമവിംഗയുമായി കോച്ച് ദിദിയർ ദെഷാംപ്‌സ് ചേർച്ച കുറവിലാണെന്ന റിപോർട്ടുകൾ വരുന്നത്.

കഴിഞ്ഞ മത്സരത്തിൽ കാമവിങ്ക കുറെ തവണ കളിക്കളത്തിൽ വീണിരുന്നു. അദ്ദേഹത്തിനോട് ബൂട്ട് മാറ്റുവാൻ കോച്ച് ഉൾപ്പടെ പറഞ്ഞെങ്കിലും താരം അതിനു കൂട്ടാക്കിയില്ല. ഫ്രാൻസ് പരിശീലനം നടക്കുന്ന സമയത്തും കോച്ചും കാമവിങ്കയും തമ്മിൽ കുറെ വാക്ക് പോരുകൾ ഉണ്ടായിട്ടുണ്ട്. ഫ്രാൻസിന്റെ മത്സര സമയങ്ങളിൽ കാമവിങ്കയ്ക്ക് ആദ്യ പ്ലെയിങ് 11 സ്ഥാനം ലഭിക്കാറില്ല. അതിന്റെ ഒരു എതിർപ്പ് താരത്തിനും ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ കോച്ച് പറയുക ഉണ്ടായി “കാമവിങ്ക തയ്യാറാണെങ്കിൽ മാത്രം പരിശീലനം ആരംഭിക്കാം” എന്ന്. ഇത് താരത്തിന് കൂടുതൽ പ്രകോപനത്തിന് കാരണമായി. താരം ടീമിൽ മിക്കവാറും ആയി അത്ര നല്ല ചേർച്ചയിൽ അല്ല എന്നും അഭ്യൂഹങ്ങൾ ഉണ്ട്.

അടുത്ത പ്രീ ക്വാട്ടർ മത്സരങ്ങളിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഫ്രാൻസ് ടീം. ഇനിയുള്ള മത്സരങ്ങൾ അവർക്ക് നിർണായകമാണ്. ജൂലൈ 1 നു ബെൽജിയത്തിനെതിരെ ആണ് ഫ്രാൻസ് ടീം മത്സരിക്കാൻ പോകുന്നത്. നിലവിലെ പ്ലെയിങ് 11 തന്നെ ആയിരിക്കും ഇറങ്ങുകയെന്നും കാമവിങ്കയ്ക്ക് തുടക്കത്തിൽ അവസരം ലഭിക്കാൻ സാധ്യത ഇല്ലെന്നും ആണ് ഇപ്പോൾ ക്യാമ്പിൽ നിന്ന് വരുന്ന റിപ്പോർട്ട്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി