ഖത്തർ ലോക കപ്പ് പ്രഖ്യാപനം മുതൽ അടങ്ങാത്ത നില്കുന്ന ഒന്നാണ് വിവാദങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ വലിയ രീതിയിൽ എതിരായതിനാൽ തന്നെ ഖത്തറുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും അവർ വളരെ ആവേശത്തോടെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം ഉയരുകയാണ്.
മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ആരാധകരോട് ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്ന ഒന്നും ധരിക്കരുതെന്നും ഖത്തർ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു നിർദേശം നിലനിൽക്കുന്നതിനാൽ തന്നെ അത് പാലിച്ചില്ലെങ്കിൽ വലിയ നടപടികൾ സ്വീകരിക്കേണ്ടതായി വരുമെന്നും ഖത്തറുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ പറയുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോടികണക്കിന് ആരാധകർ ഖത്തറിൽ എത്തുമ്പോൾ തങ്ങളുടെ നിയമ്മങ്ങൾ അനുസരിക്കണം എന്നും അവർ പറയുന്നു. സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനും ഖത്തറിൽ നിയമപ്രകാരം വിലക്കുണ്ട്. ഇത് ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ ഫിഫ വെബ്സൈറ്റ് പറയുന്നത് ഖത്തറിൽ എത്തുന്ന സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം എന്നാണ്,
ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വെച്ചിട്ട് ഏറ്റവും മികച്ച ലോകകപ്പ് ആക്കാനാണ് ഖത്തർ ശ്രമിക്കുന്നത്.