ഇഗോര്‍ അംഗുലോയും, ജാഹുവും മൊര്‍ദാദാ ഫോളും ; എല്ലാ വിദേശികളും സജ്ജം, മുംബൈ ചാമ്പ്യന്‍സ് ലീഗിന്

ഐഎസഎല്ലില്‍ പരുക്കും പ്രശ്‌നങ്ങളുമായി പ്രതിസന്ധിയിലായിരുന്ന മൂംബൈ സിറ്റി എഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പൂര്‍ണ്ണസജ്ജമായി ഇറങ്ങുന്നു. ഒരു ഏഷ്യന്‍ താരമടക്കം നാല് വിദേശികളെയെ ടീമിലെടുക്കാനാകൂ എന്ന നിയമം എഎഫ്‌സി പിന്‍വലിച്ചതോടെയ മുംബൈ എല്ലാ വിദേശികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ മാസം എട്ടിന് നടക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന മുംബൈസിറ്റി സ്‌ട്രൈക്കര്‍മാരായ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോ, സ്പാനിഷ് താരം ഇഗോര്‍ ആംഗുലോ, ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ ബ്രാഡന്‍ ഇന്‍മാന്‍, മൊറോക്കന്‍ മധ്യനിരതാരം അഹ്‌മദ് ജഹു, ബ്രസീലിയന്‍ പ്ലേമേക്കര്‍ കാസിയോ ഗബ്രിയേല്‍, സെനഗലീസ് സെന്റര്‍ ബാക്കായ ക്യാപ്റ്റന്‍ മോര്‍ത്താദ ഫാള്‍ എന്നിവര്‍ ഉള്‍പ്പെട്ട 29 അംഗ തകര്‍പ്പന്‍ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിപിന്‍ സിങ്, ലാലിയന്‍സുല ചാങ്ത്, വിക്രം പര്‍താപ് സിങ്, റൗളിന്‍ ബോര്‍ജസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ആപൂയ റാള്‍ട്ടെ, വിനീത് റായ്, മുഹമ്മദ് റാക്കിപ്, രാഹുല്‍ ബെക്കെ, മന്ദാര്‍ റാവു ദേശായി, അമെ റണവാദെ, മെഹ്താബ് സിങ്, മുഹമ്മദ് നവാസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്്. ഈ മാസം എട്ട് മുതല്‍ സൗദി അറേബ്യയിലെ റിയാദിലാണ് മുംബൈയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ തുടങ്ങുക. ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നാല് വിദേശികളെ പാടുള്ളൂ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം