വിനീതിനെ കളിപ്പിച്ചില്ല: ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരേ ആഞ്ഞടിച്ച് ഐഎം വിജയന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിയോട് നാണം കെട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. വൈരികളായ ബെംഗളൂരുവിനെതിരേ സൂപ്പര്‍ താരം വിനീത്, ബെര്‍ബറ്റോവ്, റിനോ ആന്റോ, റെഹ്ബുക്ക എന്നീ താരങ്ങളില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയിരുന്നത്.

ഇതില്‍ സികെ വിനീതിന്റെ അഭാവമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരിശീലകനും താരവും കളിക്കുമുമ്പ് ഒരു സൂചനയും തന്നിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയില്‍ പ്രതീക്ഷയുണ്ടായിരുന്ന താരത്തെ ബെംഗളൂരുവിനെതിരെ ഗ്രൗണ്ടില്‍ കാണാതെ ഗ്യാലറയില്‍ കണ്ടപ്പോള്‍ ആരാധകര്‍ നിരാശരായിരുന്നു.

വിനീതിന് പരിക്കാണെന്നുള്ള കാര്യം വിശ്വസനീയമല്ലെന്നും കളി പഠിപ്പിച്ച ബെംഗളൂരുവിനെതിരേ ഇറങ്ങുമ്പോള്‍ വൈകാരിക സംഘര്‍ഷമുണ്ടാക്കുമെന്ന് കാരണമാണ് വിനീതിനെ പുറത്തിരുത്തിയതെങ്കില്‍ അത് ്ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സംഭവിച്ച വലിയ വിഡ്ഢിത്തമാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഗോളിടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവും സാധ്യതയുള്ള താരമാണ് നിലവില്‍ വിനീത്. പഴയ ക്ലബ്ബിനെതിരേ കളിക്കുമ്പോള്‍ ആവേശവും വാശിയും വര്‍ധിക്കും. ഇത് വിനീതിനോട് സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞതുമാണ്. വിജയന്‍ പറഞ്ഞു. അടുത്ത മത്സരങ്ങള്‍ ഐഎസ്എല്ലിലെ ശക്തരുമായാണെന്നത് ്മ്യൂലന്‍സ്റ്റീന്‍ എങ്ങിനെ നേരിടുമെന്ന കണ്ടറിയേണ്ട കാര്യമാണെന്നും വിജയന്‍ മുന്നറിയിപ്പ് നല്‍കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം