Connect with us

FOOTBALL

ഐഎസ്എല്‍ അധികൃതരേ, നിങ്ങള്‍ തറടിക്കറ്റ് നല്‍കിയ ഈ വിജയനെ അറിയുമോ?

, 1:01 pm

ഐഎസ്എല്‍ അധികൃതരുടെ സമാനതകളില്ലാത്ത് അപമാനത്തിന് ഇരയായ താരമാണ് ഐഎം വിജയന്‍. കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ നൂറ് രൂപയുടെ ഗ്യാലറി ടിക്കറ്റ് നല്‍കിയാണ് അന്ന് ഐഎസ്എല്‍ അധികൃതര്‍ ഈ ഫുട്‌ബോള്‍ ഇതിഹാസത്തെ പരിഹസിച്ചത്. ഒടുവില്‍ ഇക്കാര്യത്തില്‍ മറുപടിയുമായി ഐഎം വിജയന്റെ ഫെയ്‌സ്ബുക്ക് പേജെത്തി. വിജയനാരെന്ന് സമഗ്രമായി പരിചയപ്പെടുത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ പോസ്റ്റ്

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ വസന്തം ഐ.എസ്.എല്‍ നെ പിന്തുണക്കാന്‍…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചില്‍ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്….

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിന്‍ക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആയി വളര്‍ന്നത് ഏറെ കാലം ഇന്ത്യന്‍ ഫുടബോളില്‍ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.

പേര് അയിനിവളപ്പില്‍ മണി വിജയന്‍… ഒന്നുകൂടി വെക്തമാക്കിയാല്‍ ഐ എം വിജയന്‍….. ആ പേരിന് ഇന്ന് ഇന്ത്യന്‍ ഫുടബോളില്‍ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും …പണ്ട് തൃശ്ശൂര്‍ .. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെയും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയന്‍ എന്ന ഇന്ത്യന്‍ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.

ഇന്ത്യന്‍ ഫുടബോളില്‍ അയാള്‍ നെയ്‌തെടുത്ത നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്.

2003 ല്‍ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ആ ട്ൂര്‍ണമെന്റിലെ ടോപ് സ്‌കോറ റാവു മ്പോള്‍ അയാള്‍ക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യല്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കിങ്ങ് പാട്ണര്‍ഷിപ്പ് ..1999 സാഫ് ഗെയിംസില്‍ ഭൂട്ടാന്റെ പ്രതിരോധം പിളര്‍ന്ന് ഗോള്‍നോടുമ്പോള്‍ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോര്‍ഡാണു … ഇന്റര്‍നാഷണല്‍ ഫുഡ്‌ബോളില്‍ ഏറ്റവും വേഗമേറിയ ഗോള്‍. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യന്‍ ഫുട്‌ബോളര്‍ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയന്‍….

ഇന്ത്യന്‍ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാള്‍ മുതല്‍ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യന്‍ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാല്‍ 1993 നെഹുറു കപ്പ് ടൂര്‍ണമെന്റില്‍ 1990 വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാല്‍ റോജര്‍ മില്ലയുടെ കാമറൂണിനെ സമനിലയില്‍ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യന്‍ ഫുടബോളിന്റെ ചരിത്രത്തില്‍ എവടെ ആണ് സ്ഥാനം? ആ ഗോള്‍ ഇന്ത്യന്‍ ഫുടബോളിനു നല്‍കിയ ഊര്‍ജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്‌റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയില്‍ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യന്‍ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോള്‍ വിജയന്‍ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നില്‍ക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എല്‍ ഫൈനലിന് നൂറു രൂപയുടെ ഒരു ‘തറ ” ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റ് അഭമാനിച്ച് വിട്ടത്.
ആ കാലുകളെ അറയാന്‍ പോന്ന വിവരം ഒന്നും അവര്‍ക്ക് ഇല്ലായിരിക്കണം… അലെങ്കില്‍ ഹൃദയം കൊണ്ട് കളി കാണാന്‍ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോള്‍… ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന് അവര്‍ക്ക് തോന്നിക്കാണും….

സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യന്‍ ഫുടബോളിന്റെ നെറുകയില്‍ എത്തിച്ച കഥകള്‍ ഒന്നും നമ്മുക്കും അവര്‍ക്കും അറിയിലെങ്കിലും… കൊല്‍ക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാല്‍ട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊല്‍ക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കില്‍ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്‌ലത്തിക്കൊ ഡി കൊല്‍ക്കത്തയുടെ വി ഐ പി ബൊക്‌സിലിരുന്ന് അയാള്‍ കളിക്കണ്ടത്.

ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാള്‍ ഇന്ത്യ യില്‍ ജനിക്കണ്ട ഒരു ഫുട്‌ബോള്‍ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കില്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ഫുടബോളിന്റെ പിന്നാപ്പുറങ്ങളില്‍ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?
ആ പ്രതിഭയെ ചൂഷണം ചെയ്യാന്‍ പോന്ന കച്ചവട തന്ത്രങ്ങള്‍ ഒന്നും കേരളാ ബ്ലാസ്റ്റേഴ്സ്‌ന് പോലും ആവിഷ്‌ക്കരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിന്‍ പോളി മാര്‍ നിലനില്‍ക്കുന്നത്.. കേരളത്തിലെ ഫുട്‌ബോള്‍ ബ്രാന്റ് ആവാന്‍ നിവിന്‍ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യന്‍ ഐ എം വിജയന്‍ തന്നെയാണ് (പോളി ഫാന്‍സ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിര്‍ത്തുകയും ചെയേണ്ട ആളല്ല വിജയന്‍. സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്

ഇന്ത്യ മഹാരാജ്യത്ത് വളര്‍ന്ന് വരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഥകള്‍ പറഞ്ഞത് കൊടുക്കാന്‍ ലയണല്‍ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാല്‍ഡോ മാരുടെയും പ്രോഫൈല്‍ ചികയണ്ട കാര്യമില്ല. തൃശൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയില്‍അയാള്‍ കളിച്ചതും ഫുട്‌ബോള്‍ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്‌ബോള്‍ …

ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തിക…

Posted by I M Vijayan on Monday, 26 February 2018

Don’t Miss

IN VIDEO4 hours ago

ചൈനയ്‌ക്കൊപ്പം വരുമോ ഇന്ത്യ?

ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ കുറെ മാസങ്ങളായി നേട്ടങ്ങളുടെ പാതയിലാണ്. ഇടയ്ക്കിടെ കിതയ്ക്കുന്നുണ്ടെങ്കിലും വീണ്ടും ഊര്‍ജം സംഭരിച്ച് മുന്നേറുന്നത് കാണാം. സെന്‍സെക്‌സ് 40,000 പോയിന്റ് പിന്നിടുമെന്ന നിരീക്ഷണം...

CRICKET5 hours ago

ഇതാണ് ലോകോത്തര ബോളര്‍; റാഷിദ് ഖാനെ പ്രശംസകൊണ്ട് മൂടി സച്ചിന്‍

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും സംഹാരിയായ സ്പിന്‍ ബൗളര്‍മാരിലേക്കുളള റാഷിദ് ഖാന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ലോകോത്തര ബാറ്റ്‌സ്മാന്‍മാരെയെല്ലാ വിറപ്പിച്ച് കൊണ്ടായിരുന്നു ഈ അഫ്ഗാന്‍ യുവതാരത്തിന്റെ വരവ്. അഫ്ഗാന്‍ ദേശീയ...

KERALA5 hours ago

കൈവെട്ട് കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ചു പ്രതികള്‍ ശിക്ഷാ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതരായി. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ ജമാല്‍,...

CRICKET5 hours ago

റാഷിദ് ഖാന്റെ ചിറകിലേറി ഹൈദരബാദ് ഫൈനലിലേക്ക്; കൊല്‍ക്കത്തയ്ക്കെതിരെ സണ്‍റൈസേഴ്സിന് 13 റണ്‍സ് ജയം

കൊല്‍ക്കത്തയക്കെതിരെ ഹൈദരാബാദിന് 13 റണ്‍സ് ജയം. 175 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ...

KERALA5 hours ago

‘മിസോറാം ഗവര്‍ണറായി നിയമിച്ചത് അറിഞ്ഞിട്ടില്ല; പദവി ആഗ്രഹിച്ചിട്ടില്ല’; ആരോടും ചോദിച്ചിട്ടുമില്ലെന്ന് കുമ്മനം

മിസോറാം ഗവര്‍ണറായിട്ടുള്ള നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ ഒരു സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ല, ആരോടും...

SOCIAL STREAM5 hours ago

‘മലയാളികളെ മാത്രം ചിരിപ്പിച്ച് നടന്നാമതിയോ, നോര്‍ത്ത് ഈസ്റ്റിലുള്ളവര്‍ക്കും വേണ്ടേ കുറച്ച് എന്റര്‍ടൈന്‍മെന്റൊക്കെ’; കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനവും ആഘോഷിച്ച് ട്രോളന്‍മാര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി രാഷട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു എന്ന വാര്‍ത്ത കുറേ പേരെങ്കിലും ഞെട്ടലോടെയാവും കേട്ടിരിക്കുക. ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി...

KERALA6 hours ago

കണ്ണൂരില്‍ എപി- ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ജുംഅ നമസ്‌കാരം തടഞ്ഞു; പൊലീസ് ലാത്തി വീശി; പ്രശ്‌നക്കാരെ അറസ്റ്റ് ചെയ്തു നീക്കി

എട്ടിക്കുളത്ത് ജുംഅ നമസ്‌കാരം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷവും ലാത്തി വീശലും. എ.പി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം മറുവിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസെത്തി...

FOOTBALL6 hours ago

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലോകകപ്പ് കാണാന്‍ ഉറക്കം കളയണ്ട,മത്സരങ്ങളുടെ സമയ ക്രമങ്ങളിങ്ങനെ

ലോകകപ്പിന് പന്തുരുളാൻ ഇനി 20 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളു. ജൂണ്‍ 14 ന് റഷ്യയിലാണ് കിക്കോഫ്. ഫുട്ബോൾ ആരാധകർക്ക് ഇനി ഉത്സവക്കാലമാണ്. വാ​ഗ്വാദങ്ങളും പന്തയവുമൊക്കെയായി ഫുട്ബോൾ ലോകം...

KERALA6 hours ago

നിപ്പാ വൈറസ്: ഉറവിടം കണ്ടെത്താന്‍ പൊലീസും; വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും

നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസും. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രോഗലക്ഷണവുമായി...

NATIONAL6 hours ago

പാമ്പുകടിയേറ്റ് സ്ത്രീയും അവരുടെ മുലപ്പാല്‍ കുടിച്ച കുഞ്ഞും മരിച്ചു

പാമ്പുകടിയേറ്റ സ്ത്രീയും അവരുടെ മുലപ്പാല്‍ കുടിച്ച മകളും മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉറക്കത്തിലാണ് മുപ്പത്തി മൂന്നുകാരിയായ യുവതിക്ക് പാമ്പുകടിയേറ്റത്. എന്നാല്‍ ഇകാര്യം യുവതി അറിഞ്ഞില്ല. ഉറക്കമുണര്‍ന്ന അവര്‍...