മെസിക്കൊപ്പം മെസിയോളം ഐ.എം വിജയൻ പ്രകാശനം ചെയ്തു, ഫുട്‍ബോൾ പ്രേമികളെ ഓരോ നിമിഷവും പിടിച്ചിരുത്തുമെന്ന് ഇതിഹാസത്തിന്റെ പ്രതികരണം

ഖത്തര് ലോകകപ്പ് റിപ്പോര്ട്ടിങ്ങിന്റെ സുന്ദരനിമിഷങ്ങള് വിവരിക്കുന്ന ‘മെസിക്കൊപ്പം മെസിയോളം’ ബുക്കിന്റെ പ്രകാശനം ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ കൊച്ചിയിൽ നിർവ്വഹിച്ചു. മാധ്യമപ്രവര്ത്തകനും ഖത്തര് ലോകകപ്പ് നേരിട്ട് റിപ്പോര്ട്ട് ചെയ്യുകയും ചെയ്ത എം. നിഖില് കുമാറാണ് പുസ്തകം എഴുതിയിരിക്കുന്നത്.

കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഖത്തര് ലോകകപ്പ് വിശേഷങ്ങള്ക്കൊപ്പം ഒരു മെസി ആരാധകന്റെ ഫുട്‌ബോള് അനുഭവങ്ങളും ഈ പുസ്തകത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ ആരംഭം മുതല് മെസി വിജയക്കപ്പുയര്ത്തുന്ന സ്വപ്‌ന നിമിഷംവരെ വായനക്കാരെ പിടിച്ചിരുത്തുമെന്ന് ഐ.എം വിജയൻ പറഞ്ഞു.

ചടങ്ങിൽ കൈപ്പട ഗ്രൂപ്പ് മാനേജിങ് പാർട്ണേഴ്സ് ബിബിൻ വൈശാലി, സരുൺ പുൽപ്പള്ളി പങ്കെടുത്തു. books.kaippada.in വഴിയും 8606802486 എന്ന നമ്പരിലേക്ക് അഡ്രസ് അയച്ചും ‘മെസിക്കൊപ്പം മെസിയോളം’ വാങ്ങാം.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്

'മുനമ്പം വിഷയം സമവായത്തിലൂടെയെ പരിഹരിക്കാനാകൂ'; വഖഫ് ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

'ബുള്‍ഡോസര്‍ രാജ് വേണ്ട, മുൻവിധിയോടെ നടപടി പാടില്ല'; പാർപ്പിടം ജന്മാവകാശമാണെന്ന് സുപ്രീം കോടതി

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്: ലാല്‍ജോസ്

കോഹ്‌ലിയോ സ്മിത്തോ ഒന്നും അല്ല, ബോർഡർ ഗവാസ്കർ ട്രോഫി കത്തിക്കാൻ പോകുന്ന ബാറ്റർ അവൻ; വെളിപ്പെടുത്തി ആരോൺ ഫിഞ്ച്

'അമരന്‍' സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അത്ഭുതമില്ല'; ഗൗതം ഗംഭീറിനെതിരെ റിക്കി പോണ്ടിംഗ്