എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. റയൽ മാഡ്രിഡിൽ നമ്പർ നയൻ പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. എന്നാൽ സെന്റർ സ്ട്രൈക്കർ പൊസിഷനിൽ തിളങ്ങാൻ താരത്തിന് കഴിയുന്നില്ല. ഗോൾ അടിക്കാത്തതിൽ മാത്രമല്ല ആ പൊസിഷനിൽ മികച്ച മുന്നേറ്റങ്ങൾക്കും താരത്തിന് സാധിക്കുന്നില്ല.

ഇങ്ങനെ തുടർന്നാൽ എംബാപ്പയെ ടീമിൽ നിന്നും പുറത്താക്കാനുള്ള നടപടി റയലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. അതിനെ കുറിച്ച് മുൻ ഇംഗ്ലീഷ് താരമായ ജാമി ഒ ഹാര റയലിന് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് എംബപ്പേയുടെ പൊസിഷനിലേക്ക് സ്പോട്ടിംഗ് സിപിയുടെ സ്വീഡിഷ് സൂപ്പർ സ്ട്രൈക്കറായ വിക്ടർ ഗ്യോക്കേറസിനെ കൊണ്ടുവരണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

ജാമി ഒ ഹാര പറയുന്നത് ഇങ്ങനെ:

” ലോകത്തുള്ള ഏത് ക്ലബ്ബും ഇപ്പോൾ വിക്ടറിനെ സ്വന്തമാക്കും. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോകണം എന്നാണ് എന്റെ അഭിപ്രായം. റയൽ മാഡ്രിഡിന് നിലവിൽ ഒരു സെന്റർ ഫോർവേഡിനെ ആവശ്യമുണ്ട്. എംബപ്പേക്ക് അവിടെ തിളങ്ങാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്”

ജാമി ഒ ഹാര തുടർന്നു:

“റയൽ വിക്ടറിനെയാണ് ഇപ്പോൾ സൈൻ ചെയ്യേണ്ടത്. ഹാലന്റിനെ പോലെ കളിക്കുന്ന താരമാണ് അദ്ദേഹം. വളരെ കരുത്തനാണ്, നല്ല ഫിസിക്കൽ ഉണ്ട്, നല്ല ഗോൾ സ്കോറർ ആണ്. ഡിഫൻഡർമാരെ നേരിടുന്നതിൽ അദ്ദേഹത്തിന് പേടിയുമില്ല. ഞാൻ ആ താരത്തെ ഇഷ്ടപ്പെടുന്നു. യൂറോപ്പിൽ എവിടെ കളിക്കാനും അദ്ദേഹത്തിനു കഴിയും ” ജാമി ഒ ഹാര പറഞ്ഞു.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി