സ്വന്തം മണ്ണിൽ നടക്കുന്ന പോരാട്ടത്തിൽ കിരീടം മാത്രം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു

സ്വന്തം മണ്ണിൽ നടക്കുന്ന സന്തോഷ് ട്രോഫി ചാംപ്യൻഷിപ് കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രക്ക് നാളെ തുടക്കം.രാവിലെ പഞ്ചാബും പശ്ചിമ ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. വൈകീട്ട് 8.00 നാണ് കേരളത്തിന്റെ മത്സരം.

ഫുട്ബോൾ ആവേശം സിരകളിൽ ആവാഹിക്കുന്ന ഒരു ജനതയുള്ള നാട്ടിലാണ് മത്സരങ്ങളിൽ നടക്കുക എന്നതിൽ തന്നെ ടീമുകൾ ആവേശത്തിലാണ്. കോട്ടപ്പടി മൈതാനത്ത് നാളെ രാവിലെ 09:30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ശക്തരായ വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും . രാത്രി 8 മണിക്ക് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരള- രാജസ്ഥാൻ പോരാട്ടമാണ് ചാമ്പ്യൻഷിപ്പിലെ ഉദ്ഘടന മത്സരം.

ജിജോ ജോസഫ് നയിക്കുന്ന യുവ നിരയായുമായാണ് ഇത്തവണ കേരളം പോരാട്ടത്തിനൊരുങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തും കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണു കേരളത്തിന്റെ വരവ്. സ്വന്തം മണ്ണിൽ നടക്കുന്ന മത്സരത്തിലെ മേൽകൈ മുതലെടുക്കാനായാൽ കേരളത്തിന്റെ ഷെൽഫിൽ ഏഴാമത് സന്തോഷ് ട്രോഫി ഇരിക്കും

പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം . ബംഗാൾ , പഞ്ചാബ് ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം.

Latest Stories

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ