ഇന്നലെ നടന്ന യൂറോകപ്പിൽ ഫ്രാൻസ് നെതർലൻഡ്‌സ് മത്സരം സമനിലയിൽ അവസാനിച്ചു. കളി മൊത്തമായി എടുത്താൽ നെതർലൻഡ്‌സ് തന്നെയാണ് ഫ്രാൻസിനെക്കാളും ആധിപത്യം പുലർത്തിയത്. നെതർലൻഡ്‌സ് ഫ്രാൻസ് ഗോൾമുഖം പലവട്ടം ഇതിനിടയിൽ വിറപ്പിച്ചു. എംബാപ്പെ ഇല്ലാതെ ഇറങ്ങിയ ഫ്രാൻസിന് ആ കുറവ് ശരിക്കും അറിഞ്ഞ മത്സരം കൂടി ആയിരുന്നു ഇന്നലത്തേത്. കൈലിയൻ എംബാപ്പെയെ ഇന്നലെ ഇറക്കാതെ ഇരുന്നതിൽ ആരാധക രോക്ഷം വളരെ കൂടുതൽ ആയിരുന്നു. ഓസ്ട്രിയ ആയിട്ടുള്ള മത്സരത്തിൽ താരത്തിന്റെ മൂക്കിന് ഗുരുതര പരിക്ക് ഏറ്റിരുന്നു.
മത്സരശേഷം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സ് പറഞ്ഞത് ഇങ്ങനെ:
” ഇന്നലെ വിചാരിച്ച പോലെ ഞങ്ങളുടെ ടീമിന് ഗോൾ നേടാൻ സാധിച്ചില്ല പക്ഷെ മികച്ച രീതിയിൽ തന്നെ ആണ് കളിക്കാൻ സാധിച്ചത്. ഇന്നലെ എംബാപ്പെയുടെ വിടവ് നന്നായി ടീമിനെ ബാധിച്ചിരുന്നു. ഒരുപക്ഷെ ഇന്നലെ അദ്ദേഹം ഇറങ്ങാതെ ഇരുന്നത് നന്നായി എന്ന എനിക്ക് ഇപ്പോ തോണുന്നുണ്ട് കാരണം അദ്ദേഹം ഇപ്പോഴും പൂർണമായി മുക്തി നേടിയിട്ടില്ല മാത്രമല്ല നെതർലൻഡ്‌സ് നന്നായി അറ്റാക്ക് ചെയ്യ്താണ് കളിച്ചതും. ഒരുപക്ഷെ അത് എംബാപ്പയ്ക്ക് കൂടുതൽ അപകടസാധ്യത ഉണ്ടാക്കിയേക്കാം” ദിദിയർ ദെഷാംപ്‌സ് പറഞ്ഞു.
അടുത്ത മത്സരത്തിൽ ഫ്രാൻസ് നായകൻ കൈലിയൻ എംബാപ്പെ ടീമിൽ കളിക്കും എന്ന തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിന്റെ അടുത്ത മത്സരം ജൂൺ 25 നു പോളണ്ട് ആയിട്ടാണ്.