Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

കനത്ത നഷ്ടം, ഇന്ത്യ-ജോര്‍ദാന്‍ മത്സരം ഉപേക്ഷിച്ചു

, 11:45 am

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ- ജോര്‍ദാന്‍ സൗഹൃദ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തിലെ ഒരുകൂട്ടം താരങ്ങളും ഒഫീഷ്യല്‍സും കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരുന്നു.

കൃത്യ സമയത്ത് ഇവര്‍ക്ക് മത്സരം നടക്കുന്ന ജോര്‍ദാനില്‍ എത്താന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മത്സരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ ഏഷ്യാകപ്പിന് മുന്നൊരുക്കമായി കണ്ടിരുന്ന മത്സരം ഇനി മറ്റൊരു തിയതിയില്‍ നടത്താന്‍ സാധ്യത കുറവാണ്. അടുത്തമാസം ഒമാനെതിരേയാകും ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement