Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഏഷ്യാ കപ്പില്‍ നോക്കൗട്ടിലെത്താന്‍ ഇന്ത്യയ്ക്ക് ഇരട്ടി സാധ്യത

, 4:42 pm

ഏഷ്യ കപ്പില്‍ കരുത്തരായ യു.എ.ഇയോട് പൊരുതി തോറ്റെങ്കിലും ഇന്ത്യയുടെ നോക്കൗട്ട് സാധ്യത അവസാനിച്ചിട്ടില്ല. അടുത്ത മത്സരത്തില്‍ ബഹ്‌റിനെ തോല്‍പിക്കാനായാല്‍ ഇന്ത്യ അനായാസം നോക്കൗട്ട് റൗണ്ടിലെത്തും. ബഹ്റിന്‍ ആദ്യ മത്സരത്തില്‍ തായ് ല ന്‍ഡിനോട് തോറ്റതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്.

അതെസമയം തായ് ലന്‍ഡ്-യുഎഇ മത്സരത്തില്‍ ജയമോ സമനിലയോ ലഭിച്ചാല്‍ യുഎഇയും ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലെത്തും. ഇന്ത്യയെ ബഹറിന്‍ സമനിലയില്‍ തളച്ചാലും കാര്യങ്ങള്‍ കൈവിട്ടു പോകില്ല. തായ് ലന്‍ഡ് വലിയ മാര്‍ജിനില്‍ യുഎഇയെ തോല്‍പിക്കാതിരുന്നാല്‍ മതി.

ഇനി ബഹ്റിന്‍ ഇന്ത്യയെ വലിയ മാര്‍ജിനില്‍ തോല്‍പിക്കുകയും യുഎഇയെ തായ് ലന്‍ഡ് തോല്‍പിക്കുകയും ചെയ്താലും ഇന്തയുടെ സാധ്യത അടയുന്നില്ല നാലു മൂന്നാംസ്ഥാനക്കാരുടെ വാതില്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

ഇന്ത്യ നോക്കൗട്ടിലെത്തിയാല്‍ അത് ചരിത്രമാകും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു കാരണവും.

Advertisement