ലയണൽ മെസിയുടെ പരിക്കിനെ പറ്റി അതിനിർണായക അപ്ഡേറ്റ് നൽകി ഇന്റർ മിയാമി താരം: ആരാധകർ ആശങ്കയിൽ

ലയണൽ മെസിയുടെ സുഹൃത്തും ഇന്റർ മിയാമി താരവുമായ ജൂലിയൻ ഗ്രെസ്സൽ താരത്തിന്റെ പരിക്കിനെ പറ്റിയും മടങ്ങി വരവിനെ കുറിച്ചും നിർണായകമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ്. സുരക്ഷാ ബൂട്ട് ഉപയോഗിച്ചാണ് മെസി ഇപ്പോൾ നടക്കുന്നത്. അദ്ദേഹത്തിന്റെ കാലിനു വളരെ ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. സ്ഥിതി വിവരം അനുസരിച്ച് ഇന്റർ മിയാമിയിൽ രണ്ട് മത്സരങ്ങൾ മാത്രമല്ല താരത്തിന് കളിക്കാതെ ഇരിക്കാൻ സാധിക്കുന്നത് മറിച്ച് ഒരുപാട് മത്സരങ്ങൾ നഷ്ടമാകും. ഇതിനെ പറ്റി മെസിയുടെ സ്റ്റാഫുകളോ ഡോക്ടർസോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്തായാലും ഔദ്യോഗീകമായ അറിയിപ്പ് ഉടനെ ലഭിക്കും എന്ന് കരുത്തപ്പെടാം.

ഇന്റർ മിയാമി തരാം ജൂലിയൻ ഗ്രെസ്സൽ പറഞ്ഞത് ഇങ്ങനെ:

” അദ്ദേഹത്തിന്റെ പരിക്ക് വളരെ ഗുരുതരമാണ്. മെസി നടക്കുന്നത് കണ്ടാൽ അറിയാം നല്ല പണിയാണ് കിട്ടിയത് എന്ന്. അദ്ദേഹം സൂക്ഷിച്ചാണ് നടക്കുന്നത്. കാലിനു ഒന്നും സംഭവിക്കാതെ ഇരിക്കാൻ വേണ്ടി സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് മെസി നടക്കാൻ ശ്രമിക്കുന്നത്. അത് കൊണ്ടാണ് അവൻ സുരക്ഷാ ബൂട്ടുകൾ ഉപയോഗിക്കുന്നത്. ലിഗമെന്റ് അനങ്ങാതെ അതിനു ഹീൽ ചെയ്യാൻ സമയം കൊടുക്കുകയാണ് മെസി. അദ്ദേഹം കളിക്കളത്തിലേക്ക് എന്ന് വരും എന്ന് എനിക്ക് പറയാൻ സാധിക്കില്ല. ചിലപ്പോൾ ഒരു മാസം അല്ലെങ്കിൽ രണ്ട് മാസം കൊണ്ട് തിരിച്ച് വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” ജൂലിയൻ ഗ്രെസ്സൽ പറഞ്ഞു.

കോപ്പ അമേരിക്കൻ ഫൈനലിൽ കൊളംബിയയ്ക്ക് എതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന വിജയിച്ച് ചാംപ്യൻഷിപ് നിലനിർത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മെസിക്ക് പരിക്ക് സംഭവിച്ചത്. തുടർന്ന് രണ്ടാം പകുതി ആയപ്പോൾ മെസിക്ക് വേദന സഹിക്കാൻ ആവാതെ വന്നതോടെ അദ്ദേഹം തിരികെ കേറി. പക്ഷെ അദ്ദേഹത്തിന്റെ അഭാവത്തിലും അർജന്റീനൻ താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തി ലയണൽ മെസിക്കും ടീമിനും വേണ്ടി കോപ്പ അമേരിക്കൻ ട്രോഫി നേടി കൊടുത്തു.

Latest Stories

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ