Connect with us

FOOTBALL

ഇറാന്‍ ഇക്കുറി ബൂട്ടില്ലാതെ കളിക്കുമോ? കടും പിടുത്തവുമായി നൈക്കി

, 9:49 am

റഷ്യ ലോകകപ്പില്‍ ഒരു ടീമും നേരിടാത്ത പ്രതിസന്ധിയാണ് ഇറാനിയന്‍ ടീം നേരിടുന്നത്. കിറ്റ് തരാമെന്ന് കരാറിലെത്തിയ അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഉത്പ്ന്ന നിര്‍മാണ ഭീമനായ നൈക്കി ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബൂട്ട് തരാനാകില്ലെന്ന് പറഞ്ഞതാണ് അറബ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നമാണ് നൈക്കിയെ കിറ്റ് വിതരണം ചെയ്യുന്നതില്‍ നിന്നും പിന്‍വലിപ്പിച്ചിരിക്കുന്നത്. ഇറാനെതിരെയുള്ള അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ക്കിടെയാണ് സ്‌പോര്‍ട്‌സ് ഭീമന്റെ നിലപാട്. കഴിഞ്ഞ മാസം ഇറാനുമായുള്ള ആണവകരാറില്‍ നിന്നു അമേരിക്ക പിന്‍മാറിയിരുന്നു. തൊട്ടുപിന്നാലെ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ ഇറാന്‍ താരങ്ങളുടെ ബൂട്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നൈക്കിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഇറാന്‍ താരങ്ങളും പരിശീലകനും രംഗത്തെത്തി. പ്രശ്‌നപരിഹാരത്തിന് ഫിഫ ഇടപെടണമെന്ന് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വീറോസ് ആവശ്യപ്പെട്ടെങ്കിലും ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.