ലോക കപ്പിൽ അമേരിക്കയെ പിന്തുണച്ചു, പൗരനെ വെടിവെച്ച് കൊന്ന് ഇറാൻ സേന

ലോക കപ്പിൽ നിന്ന് തന്റെ രാജ്യത്തിന്റെ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോൾ ആഘോഷിച്ചതിന് ഒരു ഇറാനിയൻ പൗരൻ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി ഖത്തറിൽ നടന്നമത്സരത്തിൽ അമേരിക്കയോട് തോറ്റാണ് ഇറാൻ പുറത്തായത്. ഭരണകൂടത്തെ അനുകൂലിക്കുന്നവർ ടീമിനെ പിന്തുണച്ചപ്പോൾ എതിർക്കുന്നവരായ ആളുകൾ ഈ ലോകകപ്പിൽ തങ്ങളുടെ ടീം പുറത്താക്കണമെന്ന ആഗ്രഹത്തോടെ എതിരാളികളെ പിന്തുണച്ചു.

ടെഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിൽ കാർ ഹോൺ മുഴക്കിയതിന് മെഹ്‌റാൻ സമക് (27) എന്ന യുവാവ് വെടിയേറ്റ് മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

“അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവിയെ തുടർന്ന് അത് ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവെച്ച് കൊല്ലുക ആയിരുന്നു “, ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഇറാനിയൻ അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിശയകരം എന്ന് പറയട്ടെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തിൽ കളിച്ച ഇറാനിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

“ഇന്നലെ രാത്രിയിൽ ഞാൻ കേട്ട വാർത്ത എനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ” എസതോലാഹി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു, സമക്കിനെ “ബാല്യകാല ടീമംഗം” എന്ന് വിശേഷിപ്പിച്ചു. തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല, എന്നാൽ “ചില ദിവസം മുഖംമൂടികൾ വീഴും, സത്യം അനാവൃതമാകും.” എന്നാണ് കുറിച്ചത്

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?