ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം തന്റെ കരിയറിൽ ഉയർത്തിയ ഗ്രാഫ് വളരെ വലുതാണ്. ക്ലബ് ലെവലിൽ അദ്ദേഹം ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കുളള ഫിഫ പുരസ്കാരത്തിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ് ആണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എമിലിയാണോ ഫിഫയുടെ മികച്ച ഗോൾ കീപ്പറിനുളള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ വർഷം നടന്ന ബാലൺ ഡി ഓറിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും എമിലിയാനോ മാര്‍ട്ടിനസിനായിരുന്നു.
അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ സ്വപ്ന നേട്ടമായ ഫിഫ ലോകകപ്പ് നേടി കൊടുക്കാൻ നിർണായകമായ പങ്ക് വഹിച്ച താരമാണ് ഗോൾ കീപ്പർ എമിലിയാണോ മാർട്ടിനെസ്സ്. കൂടാതെ രണ്ട് കോപ്പ അമേരിക്കൻ ട്രോഫികളും, ഒരു ഫൈനലൈസിമ ട്രോഫിയും നേടാൻ എമിക്ക് സാധിച്ചിട്ടുണ്ട്.