മെസിക്ക് വീണ്ടും പരിക്കോ? ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നിർണായക വെളിപ്പെടുത്തലുമായി കോച്ച് ലയണൽ സ്‌കലോണി

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ലയണൽ മെസിയുടെയും അലക്‌സിസ് മാക് അലിസ്റ്ററിൻ്റെയും ഫിറ്റ്‌നസിനെ കുറിച്ച് അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി അപ്‌ഡേറ്റ് നൽകുന്നു. ജൂലൈയിൽ കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനൽ വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിന് ശേഷം മെസി തൻ്റെ രാജ്യത്തിനായി കളിച്ചിട്ടില്ല. ആ പരിക്ക് മൂന്ന് മാസത്തെ വിശ്രമത്തിലേക്ക് മെസിയെ നയിച്ചു. ഈയിടെ അദ്ദേഹം പരിക്കിൽ നിന്ന് മുക്തമായി വീണ്ടും പിച്ചിലേക്ക് മടങ്ങിയിരുന്നു.

വെനസ്വേലയ്ക്കും ബൊളീവിയയ്ക്കും എതിരായ അർജൻ്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ഇപ്പോൾ തൻ്റെ രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, അലക്സിസ് മാക് ആലിസ്റ്റർ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിന് ശേഷം പരിക്കിന്റെ നിഴലിലാണ്. 37-ാം വയസ്സിലും, മെസി അർജൻ്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി തുടരുന്നു. അവരുടെ ഏറ്റവും അവസാനത്തെ മത്സരത്തിൽ അദ്ദേഹത്തിൻ്റെ അഭാവം അനുഭവപ്പെട്ടെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിൽ മെസിയുടെ തിരിച്ചുവരവ് ആൽബിസെലെസ്റ്റെയ്ക്ക് വലിയ ഉത്തേജനമാണ്.

“ലിയോ സുഖമായിരിക്കുന്നു, ഇവിടെ വരുന്നതിന് മുമ്പ് അദ്ദേഹം നിരവധി മത്സരങ്ങൾ കളിച്ചു. അതാണ് അദ്ദേഹത്തിന് വേണ്ടത്. അവൻ ഫിറ്റാണ്, ടീമിൻ്റെ ഭാഗമാകും.” സ്‌കലോനി പത്രസമ്മേളനത്തിൽ പറഞ്ഞു. അലക്‌സിസ് മാക് ആലിസ്റ്ററിനെക്കുറിച്ച് സ്‌കലോനി പറഞ്ഞു: “അവൻ പ്രത്യേകം പരിശീലനം നടത്തുകയാണ്. ആദ്യ മത്സരത്തിൽ എത്തുമോ എന്ന് നോക്കാം. ഇപ്പോൾ, അവനു ഞങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ല, ഞങ്ങൾ തീരുമാനം എടുക്കും. അവൻ സ്ക്വാഡിൻ്റെ ഭാഗമോ ബെഞ്ചിലോ ആണെങ്കിൽ കൂടി ഇന്ന് കളിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് കൂടുതൽ കളിക്കാരെ നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം സാഹചര്യം പിന്നീട് മാറാം.

മെസി കഴിഞ്ഞ മാസം ഇൻ്റർ മയാമിയിൽ കളിച്ചത്തിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും MLS MVP അവാർഡിന് നാമനിർദ്ദേശം നേടുകയും ചെയ്തു. എട്ട് തവണ ബാലൺ ഡി ഓർ ജേതാവ് തൻ്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് എല്ലായ്പ്പോഴും ആസ്വദിച്ചിട്ടുള്ള ആളാണ്. ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ ശേഖരത്തിലേക്ക് രണ്ട് ക്യാപ്സ് കൂടി ചേർക്കാൻ സാധ്യതയുണ്ട്.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്