ഇതെന്താ റൊണാൾഡോയ്ക്ക് വേണ്ടിയുള്ള ചാരിറ്റി മത്സരമോ; പോർച്ചുഗൽ പരിശീലകനെ വിമർശിച്ച് ലാലാസ്

2024 യൂറോ കപ്പിൽ പോർചുഗലിനെ സംബന്ധിച്ച് മികച്ച ഒരു ടൂർണമെന്റ് ആയിരുന്നില്ല. ഇത്തവണ അവർ മികച്ച കളിക്കാരുമായി തന്നെ ആയിരുന്നു ഇറങ്ങിയത് പക്ഷെ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. 6 തവണ യൂറോ കപ്പ് കളിക്കുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. പക്ഷെ ഇത് ആദ്യം ആയിട്ടാണ് അദ്ദേഹം ഒരു ഗോൾ പോലും നേടാനാവാതെ ഒരു ടൂർണമെന്റ് അവസാനിപ്പിക്കുന്നത്. താരം ഒരു ഗോളും കൂടെ അടിച്ചിരുന്നേൽ 6 തവണ യൂറോയിൽ ഗോൾ നേടുന്ന താരം ആയി മാറാൻ സാധിക്കുമായിരുന്നു. 5 മത്സരങ്ങൾ താരം കളിച്ചിട്ടും മികച്ച പ്രകടനം നടത്താത്തത് കൊണ്ട് പോർച്ചുഗൽ പരിശീലകനെ വിമർശിച്ചിരിക്കുകയാണ് അമേരിക്കൻ താരം അലക്സി ലാലാസ്.

അലക്സി ലാലാസിന്റെ വാക്കുകൾ ഇങ്ങനെ:

” ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോർച്ചുഗൽ ടീമിനെയും ആരും കുറ്റപ്പെടുത്താൻ നിൽക്കണ്ട. അവർ അവരെ തന്നെ ആണ് കുറ്റപ്പെടുത്തേണ്ടത്. ടൂർണമെന്റിൽ റൊണാൾഡോയ്ക്ക് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്സ് ഒരുപാട് അവസരം നൽകി. അദ്ദേഹം എങ്ങനെയെങ്കിലും ഗോൾ അടിക്കാൻ വേണ്ടിയാണു അദ്ദേഹത്തിനെ മൂന്നാം മത്സരത്തിൽ പോലും കളിപ്പിച്ചത്. അദ്ദേഹത്തിന് പകരം വേറെ ആരേലും ആയിരുന്നെങ്കിൽ ഉറപ്പായും സ്ഥാനം നഷ്ടമായേനെ. സ്‌ട്രൈക്കറുമാരുടെ ജോലി എന്ന് പറയുന്നത് ഗോൾ അടിക്കുക എന്നതാണ്. അതുമല്ലെങ്കിൽ അപകടം സൃഷ്ടിക്കുക എങ്കിലും ചെയ്യണം. ഇത് രണ്ടും റൊണാൾഡോ ചെയ്തിട്ടില്ല. മാർട്ടിനെസ് ക്രിസ്ററ്യാനോയ്‌ക്കുള്ള ഏതോ ചാരിറ്റബിൾ ഗയിം ആക്കി മാറ്റിയിരിക്കുകയാണ്. ഒരു മാറ്റം വരുത്താൻ അവർ തയാറായില്ല. ചുരുക്കത്തിൽ ഇത് പോർച്ചുഗൽ ടീമിന് തന്നെ തിരിച്ചടി ആയിരിക്കുകയാണ്” ലാലാസ് പറഞ്ഞു.

കഴിഞ്ഞ യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹം കഴിഞ്ഞ സൗദി ലീഗിൽ 50 ഓളം ഗോളുകളും നേടിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് താരം ഈ യൂറോ കപ്പിൽ മിന്നും പ്രകടനം കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിനെല്ലാം നേരെ വിപരീതം ആയിട്ടാണ് സംഭവിച്ചത്. താരം അടുത്ത 2026 ലോകകപ്പിൽ കളിക്കും എന്നാണ് ഉറപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ