ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍; കൊല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ കീഴടക്കി ചെന്നൈ

ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ കണ്ട ആവേശ മത്സരത്തിനൊടുവില്‍ ചെന്നൈയ്ന്‍ എഫ്.സിക്ക് വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെന്നൈ കീഴടക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയുടെ വിജയം.