ആരാധകര്‍ക്കു മുന്നില്‍ പന്തുതട്ടുന്നത് പുതിയ അനുഭവമെന്ന് ഗുഡ്‌ജോന്‍; മഞ്ഞപ്പട വിജയം ആവര്‍ത്തിക്കുമെന്ന് സി.കെ.വിനീത്

കൊച്ചിയിലെ ആരാധകര്‍ക്കു മുന്നില്‍ പന്തുതട്ടുന്നത് പുതിയ അനുഭവമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഗുഡ്‌ജോന്‍ ബാള്‍ഡ്വിന്‍സന്‍. മഞ്ഞപ്പട വിജയം ആവര്‍ത്തിക്കുമെന്ന് മലയാളി താരം സി.കെ.വിനീത് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം പാട്ടുപാടിയും നൃത്തം ചവിട്ടിയും ആരാധകരും ആഘോഷിച്ചു.

തോല്‍വികള്‍ക്കിടയിലും ഉറച്ച പിന്തുണയുമായി കലൂര്‍ സ്റ്റേഡിയത്തിലെത്തിയ 16,796 കാണികള്‍ക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനമായിരുന്നു ഡല്‍ഹിക്കെതിരായ വിജയം. കൊച്ചിയില്‍ ആദ്യമായി പന്തുതട്ടിയ ഗുഡ്‌ജോന്‍ ബാള്‍ഡ് വിന്‍സനും ഇത് മനോഹരമായ അനുഭവം . ഇനിയുള്ള മല്‍സരങ്ങള്‍ വിജയിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സി.കെ.വിനീത് പറഞ്ഞു.

ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

ഡല്‍ഹി ഡൈനമോസാണ് കളിയിലെ ആദ്യഗോള്‍ നേടിയത്. മലയാളി താരം കെ പ്രശാന്തിന്റെ വീഴ്ചയാണ് ആദ്യ ഗോളിന് വഴിവച്ചത്. പെനാല്‍റ്റി കിക്കിലൂടെ ആയിരുന്നു ആദ്യഗോള്‍. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യഗോള്‍ നേടി. ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ തലയില്‍തട്ടി വലയിലായി. സെല്‍ഫ് ഗോളാണോയെന്ന് സംശയമുണ്ടായെങ്കിലും ഗോള്‍ നേഗിയുടെ അക്കൗണ്ടില്‍തന്നെ ചേര്‍ക്കപ്പെട്ടു.

ദീപേന്ദ്ര നേഗി തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോളിനും പിന്നില്‍. ഡല്‍ഹിയുടെ ബോക്‌സിലേക്ക് ബോളുമായി ഓടിക്കയറിയ നേഗിയെ പ്രതീക് ചൗധരി ചവിട്ടി വീഴ്ത്തി. ചൗധരിക്ക് മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് പെനാല്‍റ്റിയും കിട്ടി. കിക്കെടുത്ത സൂപ്പര്‍താരം ഇയാന്‍ ഹ്യൂം മനോഹരമായി ആ പെനാലിറ്റി ഗോളാക്കുകയും ചെയ്തു.

13-ാം മല്‍സരത്തില്‍ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതാം തോല്‍വി വഴങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ജയത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.

Latest Stories

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

BGT 2024-25: 'സൂര്യകിരീടം വീണുടഞ്ഞു...', കോന്‍സ്റ്റാസ് കടുത്ത കോഹ്‌ലി ആരാധകന്‍!

അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്