ഗോള്‍ വെടിക്കെട്ടുമായി ഗോവ; ഡല്‍ഹി ഡൈനാമോസിനു ദയനീയ തോല്‍വി

ഗോള്‍ വെടിക്കെട്ടുമായി ഗോവ ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അഞ്ചാം മല്‍സരത്തിനിറങ്ങിയ എഫ്‌സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്തു.

കോറോ (46), ലാന്‍സറോട്ടെ (48), അഡ്രിയാന്‍ കൊലുങ്ക (85), അരാന (88), പ്രീതം കോട്ടാല്‍ (സെല്‍ഫ് 84) എന്നിവര്‍ നേടിയ ഗോളുകളിലാണ് ഗോവയുടെ തകര്‍പ്പന്‍ ജയം. കാലു ഉചെയാണ് ഡല്‍ഹിക്കായി ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ എട്ടു ഗോളുകളുമായി ഗോവയുടെ കോറോയാണ് ടോപ് സ്‌കോറര്‍.