അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ താരം കോമള്‍ തട്ടാല്‍ ബ്ലാസ്റ്റേഴ്സിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോമള്‍ തട്ടാലിനെ തല്ക്കാലം ടീമിലെത്തിക്കേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബ്ലാസ്റ്റേഴ്സില്‍ കളിക്കണമെന്ന് താരം താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കോമളിനെ തല്കാലം ക്യാംപിലേക്കു വിളിക്കേണ്ടതില്ലെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇത് ടീം താരത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. ഐ ലീഗില്‍ ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ടീമിലും താരത്തിന് ഇടം കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഐഎസ്എല്‍ ക്ലബുകളായ എടികെയും, എഫ്സി പുണെ സിറ്റിയും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.
Read more
മറ്റൊരു ഐലീഗ് ക്ലബായ മിനര്‍വ പഞ്ചാബ് എഫ്സിയും വമ്പന്‍ വാഗ്ദാനവുമായി മുന്നോട്ടു വരികയുണ്ടായി. എന്നാല്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് തട്ടാല്‍ ഈ അവസരങ്ങളെല്ലാം നിരസിച്ചിരുന്നു.