കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സരത്തില്‍ നിന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍ ഇവാനെ വിലക്കിയിരിക്കുന്നത്. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് അച്ചടക്കസമിതി ശിക്ഷ വിധിച്ചത്. കൂടെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഇവാന്‍ വുകോമാനോവിച്ച് ടീമിനൊപ്പമുണ്ടാവില്ല.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളില്‍ ഇവാന്‍ വിലക്കിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ എഫ് സി മത്സരത്തിന് ശേഷം ഇവാന്‍ കളിക്കാരെ തിരകെ വിളിച്ചതിന് വിലക്ക് നേരിട്ടിരുന്നു.
Read more
മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു.