ഐ.എസ്.എല്ലില്‍ ബാംഗ്ലൂര്‍ എഫ്.സി താരത്തിന് സംഭവിച്ചത് ?

ബാംഗ്ലൂര്‍ എഫ്.സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന് രണ്ട് മത്സരങ്ങളില്‍ വിലക്കും ഏഴ്‌ലക്ഷം രൂപ പിഴയും. ഓള്‍ ഇന്ത്യാ ഫുടബോള്‍ ഫെഡറേഷന്റെ അച്ചടക്കകമ്മിറ്റിയാണ് ശിക്ഷവിധിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശം.

ഐ എസ് എല്ലില്‍ ഗോവയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ സ്‌ട്രൈക്കര്‍ മാനുവല്‍ ലാന്‍സറോട്ടിയെ ഫൗള്‍ ചെയ്തതിന് ഡയറക്ട് റെഡ്കാര്‍ഡ് ലഭിയ്ക്കുകയായിരുന്നു സന്ധുവിന്. ലാന്‍സറോട്ടിയുടെ കഴുത്തില്‍ അപകടകരമാംവിധം പിടിച്ചതിനാണ് ബാംഗ്ലൂര്‍ ഗോളിയ്ക്ക് റെഡ്കാര്‍ഡ് ലഭിച്ചത്. സന്ധുവിന്റെ അഭാവത്തില്‍ ഗോവയോട് ബാംഗ്ലൂര്‍ 4-3 ന് പരാജയപ്പെട്ടിരുന്നു.

ഐ.എസ്.എല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള ബാംഗ്ലൂര്‍ എഫ്.സിയ്ക്ക് സന്ധുവിന്റെ അഭാവം തിരിച്ചടിയാകും. നോര്‍ത്ത് ഈസ്റ്റ്,പൂണൈ എഫ്.സി എന്നീ ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് ഗുര്‍പ്രീതിന് നഷ്ടമാവുക.