ഐ.എസ്.എല്‍; രണ്ടാം സ്ഥാനക്കാരായ ചെന്നെയിന് വന്‍ തിരിച്ചടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ അച്ചടക്ക ലംഘനം നടത്തിയ കോച്ചിനും കായിക താരങ്ങള്‍ക്കുമെതിരെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്കും ഡല്‍ഹി ഡൈനമോസ് താരം ക്ലോഡിയോ മതിയാസിനും മുംബയ് സിറ്റി താരം സെഹ്നാജ് സിംഗിനുമെതിരെയാണ് ഫെഡറേഷന്‍ നടപടി സ്വീകരിച്ചത്.ക്ലേഡിയോയ്ക്ക് മൂന്ന് ലക്ഷം രൂപയും നാല് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഷനുമാണ് നല്‍കിയത്. സെഹ്നാജിന് രണ്ട് ലക്ഷം രൂപയും രണ്ട് മത്സരങ്ങളില്‍ നിന്ന്‌സസ്‌പെന്‍ഷനും നല്‍കി.

ഡിസംബര്‍ 28ന് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ മാച്ച് ഒഫിഷ്യല്‍സിനോട് അപമര്യാദയായി പെരുമാറിയതിനാണ് ജോണ്‍ ഗ്രിഗറിക്ക് സസ്‌പെന്‍ഷനും നാല് ലക്ഷം രൂപയും പിഴയും വിധിച്ചത്. അതേസമയം മുംബയ് ഡല്‍ഹി മത്സരത്തിനിടെ കയ്യാങ്കളിയ്ക്ക് മുതിര്‍ന്നതിനാണ് ക്ലോഡിയോയ്ക്കും സെഹ്നാജിനുമെതിരെ നടപടി സ്വീകരിച്ചത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈയന്‍സ് എഫ്.സി. 8 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് 16 പോയിന്റാണ് അക്കൗണ്ടിലുള്ളത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍