ഐഎസ്എല്‍: ഈസ്റ്റ് ബംഗാളും നോര്‍ത്തീസ്റ്റും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഏറ്റവും അപ്രധാനമായ മത്സരത്തില്‍ ഈസ്റ്റ്ബംഗാളും നോര്‍ത്തീസ്റ്റ് യുണൈറ്റഡും ഓരോ ഗോളടിച്ച് സമനിലയില്‍ കുടുങ്ങി. ഈസ്റ്റ ബംഗാളിനായി അന്റോണിയോ പെരിസേവിച്ചും നോര്‍ത്തീസ്റ്റിനായി മാര്‍ക്കോ സാഹാനെക്കുമായിരുന്നു ഗോളടിച്ചത്. രണ്ടു ടീമും പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമില്‍ മാര്‍ക്കോ സഹേനെക്കിന്റെ ലോംഗ് ഷൂട്ട് വലയില്‍ കയറുകയായിരുന്നു. രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കിയാണ് അന്റോണിയോ പെരിസേവിക്ക് ടീമിന് സമനില നേടിശക്കാടുത്തത്. ഇരു ടീമുകളും ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നതിനാല്‍ മത്സരം തികച്ചും അപ്രധാനമായിരുന്നു.

കഴിഞ്ഞ അഞ്ചു മത്സരത്തില്‍ വിജയം കാണാതെ വന്ന ഈസ്റ്റ് ബംഗാളിന് ആറാം മത്സരത്തിലും ജയിക്കാനായില്ല. കഴിഞ്ഞ അഞ്ചു മത്സരത്തിനിടയില്‍ നോര്‍ത്തീസ്റ്റിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡ്. 11 ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളും.

Latest Stories

'പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകി, അച്ഛൻ ഹൃദ്രോഗി'; വിധി പകർപ്പ് പുറത്ത്

എതിര്‍ക്കുന്നത് പിണറായിസത്തെ, മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പിവി അന്‍വര്‍

'പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട'; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ

വിമാനത്തില്‍ കയറിയാല്‍ പോലും എനിക്ക് വണ്ണം കൂടും.. സിനിമയൊന്നും ആസ്വദിക്കാന്‍ പറ്റാറില്ല, എനിക്ക് അപൂര്‍വ്വരോഗം: അര്‍ജുന്‍ കപൂര്‍

ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ താരം ആര്?; വെളിപ്പെടുത്തി ലീ, ഞെട്ടി ക്രിക്കറ്റ് ലോകം

രഞ്ജി കളിക്കുന്നത് വെറും വേസ്റ്റ് ആണ്, ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ അത് സംഭവിക്കണം; ഗുരുതര ആരോപണവുമായി ഹർഭജൻ സിങ്

'പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ'; ചർച്ചയായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

"എംബാപ്പയില്ലാത്തതാണ് ടീമിന് നല്ലത് എന്ന് എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്‌തത്‌"; ഫ്രഞ്ച് പരിശീലകൻ അഭിപ്രായപ്പെട്ടു

ദേശീയപാതയിലും, എംസി റോഡിലുമുള്ള കെഎസ്ആര്‍ടിസിയുടെ കുത്തക അവസാനിച്ചു; സ്വകാര്യ ബസുകള്‍ക്ക് പാതകള്‍ തുറന്ന് നല്‍കി ഹൈക്കോടതി; ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി

'ഇഡ്‌ലി കടൈ'യുമായി ധനുഷ്; വമ്പന്‍ പ്രഖ്യാപനം, റിലീസ് തീയതി പുറത്ത്