ഐഎസ്എല്‍: ടീം വര്‍ദ്ധിപ്പിക്കില്ല, മത്സരവും കൂടില്ല, ഈസ്റ്റ് ബംഗാളിന് കനത്ത തിരിച്ചടി

ഐഎസ്എല്ലില്‍ ടീം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്മാറുന്നു. കോവിഡ് 19 സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഐഎസ്എലില്‍ ടീമുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും ഫെഡറേഷന്‍ പിന്മാറുന്നത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഏറെ തിരിച്ചടിയാകുന്ന നീക്കമാണ് എഐഎഫ്എഫ് നടത്തുന്നത്. ഐഎസ്എല്‍ പ്രവേശനം മുന്‍നിര്‍ത്തി വലിയ ഒരുക്കങ്ങളാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് വരെയുളള നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. ഇതെല്ലാം വൃഥാവിലാകുമെന്നാണ് സൂചന. ഇതോടെ ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിലും ഐ ലീഗില്‍ കളിയ്‌ക്കേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ അടുത്ത സീസണിലും 10 ടീമുകള്‍ മതിയെന്നാണ് എഐഎഫ്എഫിന്റെ പുതിയ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് കമ്മിറ്റി മീറ്റിംഗിലാണ് എഐഎഫ്എഫ് ഇക്കാര്യം അറിയിച്ചത്. ഇത് സൂചിപ്പിച്ച് എഐഎഫ്എഫ് ഒരു കത്ത് എഎഫ്‌സിക്ക് എഴുതും. ഒരു സീസണില്‍ ഒരു ക്ലബ് 27 മത്സരങ്ങള്‍ എങ്കിലും കളിക്കണം എന്ന എഎഫ്‌സിയുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ ഒരു സീസണ്‍ കൂടെ നല്‍കണം എന്നാണ് ഇന്ത്യയുടെ അപേക്ഷ.

അതെസമയം ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നത് സംബന്ധിച്ചുളള അന്തിമ തീരുമാനവും വൈകും. സാധാരണ ജൂണ്‍ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കാറ്. ഇതുസംബന്ധിച്ചുളള അന്തിമ തീരുമാനം ഇനിയും വൈകും. അടുത്ത ഐലീഗ്, ഐഎസ്എല്‍ എങ്ങനെയായിരിക്കും എന്ന് തീരുമാനമായാല്‍ മാത്രമാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറയ്ക്കുന്നതിനെ സംബന്ധിച്ചുളള അന്തിമ തീരുമാനമെടുക്കൂ.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി