'ഇത് ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ മത്സരമായിരുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എണ്‍പത്തിയൊന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 13 കളികളില്‍ നിന്നായി 23 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നു എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച് പറഞ്ഞത്.

‘ഈ മത്സരം ഈ സീസണിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതിനാല്‍ മത്സരഫലത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണെന്ന് സമ്മതിക്കുന്നു. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എതിരാളിയെ നിങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പ്രത്യേകിച്ചും. കോവിഡും ഐസൊലേഷനുമായി സംഭവിച്ച എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു.’

‘സത്യസന്ധമായി പറഞ്ഞാല്‍ അവസാനം വഴങ്ങിയ ഗോളില്‍ ഞാന്‍ തൃപ്തനല്ല. ഇത് രണ്ടാം തവണയാണ് ഞങ്ങള്‍ക്ക് അത്തരമൊരു സാഹചര്യം ഉണ്ടായത്. ഒഡീഷയ്ക്കെതിരായ സീസണിലെ ആദ്യ പാദ മത്സരത്തിലും ഞങ്ങള്‍ക്ക് സമാനമായ അവസ്ഥ സംഭവിച്ചിരുന്നു, അവിടെ ഞങ്ങള്‍ക്ക് രണ്ട് പൂജ്യത്തിന് ലീഡ് ഉണ്ടായിരുന്നു. അന്നും ഇന്നത്തെ പോലെ അവസാന നിമിഷം ഞങ്ങള്‍ ഗോള്‍ വഴങ്ങി.’

‘തീര്‍ച്ചയായും ക്ലീന്‍ ഷീറ്റ് ഉള്ളത് നല്ലതാണ്. ഒപ്പം ലീഗില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകള്‍ നേടിയ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പുരോഗമിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നു, കാരണം പ്രതിരോധത്തില്‍ ശക്തരാണെങ്കില്‍ എല്ലായ്‌പ്പോഴും കളിയില്‍ വ്യത്യാസം വരുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു’ ഇവാന്‍ വുകൊമാനോവിച്ച് മത്സരശേഷം പറഞ്ഞു.

മത്സരത്തിന്‍റെ രണ്ടാം പകുതിലാണ് മൂന്ന് ഗോളുകളും പിറന്നത്. പെരേയ്‌ര ഡയസ് (62) അല്‍വാരോ വാസ്‌കസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷമാണ് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ നേടിയത്. മലയാളി താരം മുഹമ്മദ് ഇര്‍ഷാദാണ് അവരുടെ ആശ്വാസ ഗോളര്‍.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ