കുറച്ചു നാളുകളായി ബ്ലാസ്റ്റേഴ്സിന് ശനിദശയാണ്. താരങ്ങളുടെ പരിക്കിന് പുറമേ മാഞ്ചസ്റ്ററിൻ നിന്ന് കൊട്ടിഘോഷിച്ചുകൊണ്ടുവന് സാക്ഷാൽ പരിശീലകൻ വരെ ക്ലബ് ഉപേക്ഷിച്ച് പോയി. അപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ പ്രതീക്ഷയുണർത്തി ആദ്യ സീസണിലെ കളിക്കാരനും പരിശീലകനുമായ ഡേവിഡ് ജയിംസ് എത്തുന്നത്.
പൂണെ സിറ്റിക്കെതിരേ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോൾ ഒരു ആശ്വാസ വാർത്തയാണ് കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകനില്‍ നിന്നും അവസാനമായി ലഭിക്കുന്നത്. ദിമിറ്റർ ബർബറ്റോവ് പരിക്ക് ഭേദമായി ഇന്ന് കളത്തിലിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
” ദിമിറ്റര്‍ ബെര്‍ബറ്റോവ് മികച്ച രീതിയില്‍ തന്നെയാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്” എന്നായിരുന്നു ബെര്‍ബറ്റോവിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞത്.
നില്‍മാര്‍- കേരളാ ബ്ലാസ്റ്റേഴ്സ് അഭ്യൂഹങ്ങളെ ഡേവിഡ് ജയിംസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഞങ്ങള്‍ നെയ്മറിന്റെ പിറകെയാണ്, ചെറിയ ഒരു കരാര്‍ പ്രശ്‌നമേ ഉള്ളൂ..ഒരു 500 മില്യണ്‍ ചിലവഴിക്കേണ്ട പ്രശ്‌നമേ ഉള്ളൂ എന്നാണ് ജെയിംസ് തമാശയില്‍ പറഞ്ഞത്. ഇത് ഏവരിലും ചിരിയുണര്‍ത്തി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഓരോ മത്സരവും നിര്‍ണായകമാണ്. ആദ്യ നാലില് സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം കൂടിയേ തീരൂ. ഇന്ന് പുണെ സിറ്റിയ്ക്ക് എതിരെ കളിയ്ക്കാന്‍ ഇറങ്ങുമ്പോഴും ടീമിന്റെ ലക്ഷ്യം ഇത് തന്നെയാണ്.ഐഎസ്എല്ലില്‍ നിലനില്പിന്റെ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിയുടെ തട്ടകത്തില്‍ ഇറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കളിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട. എന്നാല്‍ കരുത്തരായ പൂനെയ്ക്കെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ കരുതിയിരിക്കണമെന്നും പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.