ജിങ്കനെ സ്വന്തമാക്കാന്‍ മത്സരിച്ച് ഖത്തറും യൂറോപ്പും, മോഹവിലയുമായി എ.ടി.കെ

കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ മത്സരിച്ച് വമ്പന്‍ ക്ലബുകള്‍. വിവിധ യൂറോപ്യന്‍ ക്ലബുകളും ഖത്തര്‍ ക്ലബുകളുമെല്ലാം മോഹവിലയുമായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരത്തിന് പിന്നാലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തേയ്ക്ക് ട്രയലിന് പോകാന്‍ ജിങ്കന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതെസമയം ജിങ്കനെ ഒരു വിദേശ ക്ലബ് സ്വന്തമാക്കിയതായും വാര്‍ത്തയുണ്ട്. ഇതിന് സ്ഥിരീകരണമായിട്ടില്ല. വരും മണിക്കൂറില്‍ ഇക്കാര്യത്തില്‍ വ്യക്തത പുറത്ത് വരും.

ഐഎസ്എല്ലില്‍ വമ്പന്‍മാരായ എ.ടി.കെ. – മോഹന്‍ ബഗാനും ജിങ്കനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. ജിങ്കനെ പോലുള്ള സെന്‍ട്രല്‍ ഡിഫന്‍ഡറെയാണ് അവര്‍ക്കാവശ്യം. ഓഗസ്, ജോണ്‍ ജോണ്‍സണ്‍, വിക്ടര്‍ മോന്‍ഗ്ലി എന്നിവര്‍ ക്ലബ് വിടാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ എ.ടി.കെ. – മോഹന്‍ ബഗാന്‍ മോഹവിലയ്ക്കു ജിങ്കനെ സ്വന്തമാക്കുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ താരം സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി വാര്‍ത്ത പുറത്ത് വരുന്നത്. ഇക്കാര്യത്തില്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും ധാരണയില്‍ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കനെ ഒഴിവാക്കാന്‍ കാരണമായി.

ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കന്‍. എന്നാല്‍ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കന്‍ പോവുകയെന്നു വ്യക്തമല്ല.

ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സന്ദേശ് ജിങ്കന്‍. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കന്‍ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയ ജിങ്കാന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സുപ്രധാന താരമാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു