റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പേരില്‍ വിലപ്പെട്ട പോയിന്റുകള്‍ നഷ്ടപ്പെട്ടതിന്റെ നിരാശ ബ്ലാസ്‌റ്റേവ്‌സിനും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും ഇതുവരെ മാറിയിട്ടില്ല. നിലവാരമില്ലാത്ത റഫറിയിങ്ങിനെതിരെ കടുത്ത വിമര്‍ശമനാണ് ഐ.എസ്.എലില് ഉയര്‍ന്നു വന്നിരിക്കുന്നത്.
ഒടുവില്‍ ചെന്നെയ്ന്‍ എഫ്.സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയും അത് സമ്മതി്ക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച ഭാഗ്യമായിരുന്നു ആ പെനാല്‍റ്റി എന്നാണ് ഗ്രിഗറി പറഞ്ഞത്. എന്നാല്‍ ഫുടബോളില്‍ ഇതൊക്കെ സര്‍വ സാധാരണമാണ് എന്നും ചെന്നെയ്ന്‍ എഫ്.സിയുടെ കോച്ച് പ്രതികരിച്ചു.
കളിയുടെ 87-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ചെന്നൈ മുന്നിലെത്തിയെങ്കിലും കളിയുടെ 93-ാം മിനിറ്റില്‍ വിനീതിലൂടെ കേരളം സമനില പിടിച്ചു. ഒന്നാം പകുതി പിരിഞ്ഞത് ഗോള്‍ രഹിത സമനിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയാല്‍ ഇരുടീമുകളും ഉണര്‍ന്നു കളിച്ചു.
വിനീതിന്റെ അവസാന നിമിഷത്തെ മിന്നും ഗോള്‍ തട്ടകത്തില്‍ ചുളുവിലൊരു വിജയം കൊതിച്ച ചെന്നൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. വിജയം ഉറപ്പിച്ച സന്തോഷത്തില്‍ പ്രതിരോധം അയഞ്ഞത് ചെന്നൈ അറിഞ്ഞില്ല. ഈ അവസരം മുതലാക്കിയാണ് ജിങ്കനില്‍ നിന്ന് ലഭിച്ച ക്രോസ് വിനീത് അനായാസം ചെന്നൈയുടെ വലയില്‍ നിക്ഷേപിച്ചത്. തുടക്കം മുതല്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചായിരുന്നു ഇരുടീമുകളുടെയും മുന്നേറ്റം.