റോഡ്രിഗോ ടീമിൽ സന്തോഷവാനല്ലേ ? റയൽ മാഡ്രിഡ് പരിശീലകൻ പറയുന്നത് ഇങ്ങനെ

റയൽ മാഡ്രിഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോഡ്രിഗോ. മികച്ച പ്രകടനമാണ് താരം ടീമിൽ നടത്തുന്നത്. ക്ലബ് വൈസ് മത്സരങ്ങളിൽ നിലവിൽ റയലാണ്‌ ഏറ്റവും കരുത്തരായ ടീം. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്ക്, എംബപ്പേ, റോഡ്രിഗോ എന്നിവരാണ് ടീമിലെ പ്രമുഖ താരങ്ങൾ.

റയൽ ക്യാമ്പിൽ നിന്നും വരുന്ന വിവരങ്ങളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച വിഷയം. റോഡ്രിഗോ ടീമിൽ സന്തോഷവാനല്ല എന്നും, വിനി, ജൂഡ്, എംബപ്പേ എന്നിവർക്ക് ലഭിക്കുന്ന പരിഗണന താരത്തിന് ലഭിക്കുന്നില്ല എന്ന മെസേജ് വാട്ട്സ്ആപ്പ് ചാനലിലൂടെ പ്രചരിച്ചിരുന്നു. തൊട്ട് പുറകെ ആ വാർത്ത ഡിലിറ്റ് ആകുകയും ചെയ്യ്തു. ഈ കാര്യം റയൽ പരിശീലകൻ റോഡ്രിഗോയോട് ചോദിച്ചിരുന്നു. അതിന് ശേഷം പരിശീലകൻ മാധ്യമങ്ങളോട് സംസാരിച്ചു.

കാർലോസ് അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. എന്തെങ്കിലും സംഭവിച്ചോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ ആ മെസ്സേജ് ഫേക്ക് ആണ് എന്നാണ് റോഡ്രിഗോ എന്നോട് പറഞ്ഞത്. അദ്ദേഹം ഇവിടെ ഹാപ്പിയാണ്. നല്ല രീതിയിൽ വർക്ക് ചെയ്യുന്നുമുണ്ട്. കളിക്കാൻ കഴിയുന്നതിൽ സന്തോഷവാനാണ്. നമ്മൾ ആ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ല. കാരണം അങ്ങനെ ഒന്ന് നിലനിൽക്കുന്നില്ല. അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം നല്ല രൂപത്തിൽ കളിച്ചിട്ടുണ്ട്. നമ്മളൊരു അറ്റാക്കിങ് ടീം ആകുമ്പോൾ, മുന്നേറ്റ നിര താരങ്ങളും ഡിഫൻസിനെ സഹായിക്കേണ്ടി വരും. അതും നല്ല രൂപത്തിൽ അദ്ദേഹം ചെയ്യുന്നുണ്ട് ”കാർലോസ് അഞ്ചലോട്ടി പറഞ്ഞു.

ടീമിൽ ജൂഡ് ബില്ലിങ്‌ഹാമിന്റെ കാലിന് മസിൽ ഇഞ്ചുറി പിടിപെട്ടു. അതിനെ തുടർന്ന് നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ അദ്ദേഹം കളിക്കില്ല. ഇനി ഒരു മാസത്തേക്ക് അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്. ലീഗിൽ ഇനി റയൽ മാഡ്രിഡ് റയോ വല്ലക്കാനോയും തമ്മിലാണ് ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ റയലിന് ഈ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം