എൽ നാഷനൽ പറയുന്നതനുസരിച്ച്, ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഫെറാൻ ടോറസിനൊപ്പം കളിക്കുന്നതിൽ മടുത്തു എന്ന് റിപോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ സൂപ്പർ താരം ബാഴ്സയിൽ എത്തിയത്. പ്രതീക്ഷിച്ച പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ടോറസ് പോൽ ഒരു താരം ക്ലബ്ബിൽ എത്തിയപ്പോൾ ബാഴ്‌സ ആരാധകർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും താരം ഇതുവരെ കാണിച്ചില്ല എന്ന് മാത്രമല്ല നിരാശപെടുത്തുകയും ചെയ്തു. താരത്തിന്റെ മോശം ഫോം ഇപ്പോൾ കൂടെ കളിക്കുന്ന താരങ്ങളെ കൂടി സങ്കടപെടുത്തുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
കഴിഞ്ഞ വർഷം 22 കാരനെ സൈൻ ചെയ്യാൻ സാവി ക്ലബിനെ പ്രേരിപ്പിച്ചതാണ് , എന്നിരുന്നാലും, താരം മാനേജരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. ഈ സീസണിൽ കറ്റാലൻ ക്ലബ്ബിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ റോബർട്ട് ലെവൻഡോവ്‌സ്‌കി ടോറസിനൊപ്പം കളിക്കുന്നതിൽ നിരാശനാണെന്ന് മേൽപ്പറഞ്ഞ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയും സ്‌പോർട്‌സ് ഡയറക്ടർ മാത്യൂ അൽനെനിയും ടോറസിനെ കൂടെ കൂട്ടിയത് പരാജയപ്പെട്ട നീക്കമാണെന്ന് നിഗമനം ചെയ്തതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ടോറസിന് പകരം മികച്ച താരത്തെ ഒപ്പം കൂട്ടാനാണ് ക്ലബ് ശ്രമിക്കുന്നത്.