ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ കിരീടം നേടാതെ പോയത്; തുറന്നടിച്ച് ബാഴ്സ പരിശീലകൻ

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ജയിച്ചെങ്കിലും കിരീടം കൈവിട്ടതിനാൽ അവർ അത്ര ഹാപ്പി അല്ല. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയോ വല്ലക്കാനോയെ തകർത്തെറിഞ്ഞത്. സീസണിൽ ഒരു മത്സരം മാത്രം അവശേഷിക്കുമ്പോൾ നേരത്തെ തന്നെ റയലിന് മുന്നിൽ കിരീടം ബാഴ്സലോണ അടിയറവ് പറഞ്ഞത് ആയിരുന്നു.

ബാഴ്സ ഈ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും എന്നാൽ റയൽ എന്ന ഒറ്റ ഫാക്ടർ ആണ് തങ്ങളെ തളർത്തി കളഞ്ഞിരിക്കുന്നത് എന്നും സാവി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സാവി മനസ് തുറന്നത്.

” ഞങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷെ ഞങ്ങളെ ചതിച്ചത് റയൽ മാഡ്രിഡാണ്. അവർ അത്യുഗ്രൻ പ്രകടനമാണ് ഈ സീസണിൽ നടത്തിയത്. അവർ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തി. അത്രക്ക് മികച്ച പ്രകടനമാണ് അവർ നടത്തിയത്. അതിനാൽ തന്നെ ഞങ്ങൾക്ക് കിരീടം നഷ്ടമായി. പക്ഷെ ഈ സീസണിൽ ഞങ്ങൾ നന്നായി കളിച്ചു. കഴിഞ്ഞ സീസണിനെക്കാൾ ഞങ്ങൾ മെച്ചപ്പെട്ടു. ഞാൻ പറയുന്നത് മണ്ടത്തരം ആണെന്ന് തോന്നാം, എന്നാൽ റയൽ കരുത്തരാണ്.” സാവി പറഞ്ഞു.

Read more

അതേസമയം ഈ സീസണിൽ ബാഴ്സലോണ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവർക്ക് കിരീടം നേടാൻ ആയില്ല.