ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ഇപ്പോൾ റയൽ മാഡ്രിഡ്. പരിശീലകനായ കാർലോ അൻസെലോട്ടിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ കാഴ്ച വെക്കുന്നത്. എന്നാൽ താൻ പരിശീലന കുപ്പായം അഴിച്ച് വെക്കാൻ പോകുന്നു എന്ന വാർത്ത നാളുകൾ ഏറെയായി പ്രചരിക്കുകയാണ്. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പരിശീലകനായ കാർലോ അൻസെലോട്ടി.
കാർലോ അൻസെലോട്ടി പറയുന്നത് ഇങ്ങനെ:
” ഞാൻ റയൽ മാഡ്രിഡ് വിടാൻ പോകുന്നു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ഒരിക്കലും അത് സംഭവിക്കില്ല. ഈ വാർത്തകൾ എല്ലാം തെറ്റാണ്. റയൽ മാഡ്രിഡ് വിട്ടു പോകുന്നതിൽ എനിക്ക് സ്വയം തീരുമാനം എടുക്കാൻ അവകാശമില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഞാൻ ആ തീരുമാനം എടുക്കില്ല”
കാർലോ അൻസലോട്ടി തുടർന്നു:
Read more
” പക്ഷെ ഞാൻ പോകുന്ന ഒരു ദിവസം വരും. എന്നാൽ ആ തീരുമാനം എടുക്കുന്നത് ഞാൻ ആയിരിക്കില്ല. ഞാൻ ഒരിക്കലും അത് ക്ലബിനോട് ചെയ്യില്ല. ഒരുപക്ഷെ ഞാൻ പോകുന്നത് ഇന്നായിരിക്കാം അല്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ ആയിരിക്കാം. ഇനി ഒരു നാല് വർഷം കൂടെ ഇവിടെ നിന്നിട്ട് ഗുഡ് ബൈ പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്” കാർലോ അൻസെലോട്ടി പറഞ്ഞു.