ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസിനെ റയൽ മാഡ്രിഡ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ റയൽ മാഡ്രിഡ് തങ്ങളുടെ ലെഫ്റ്റ് ബാക്ക് സ്ഥാനം ശക്തിപ്പെടുത്താൻ നോക്കുകയാണ്, കൂടാതെ ഫെർലാൻഡ് മെൻഡിയെ അതിന് വേണ്ടി വിൽക്കാനും ക്ലബ് തയാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി റയൽ മാഡ്രിഡ് ഡേവീസിനെ അംഗീകരിച്ചിട്ടുണ്ട്, കാനഡയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് തന്നെയാണ് റിപോർട്ടുകൾ പറയുന്നത്.
ലാ ലീഗ , ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കൻ ഈ വർഷവും റയലിന് സാധ്യതകളുണ്ട്. അതിനാൽ തന്നെ മറ്റൊരു ലോകോത്തര താരത്തിനായി അവർ ശ്രമിക്കും. എന്തായാലും ക്ലബ് ഫുട്ബോൾ രാജാക്കന്മാർ ഒകെ തങ്ങളുടെ കണ്ണ് ഖത്തറിലേക് തിരിക്കും.
മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങളെ പ്രമുഖ ടീമുകൾ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ ശ്രമിക്കും എന്നും ഉറപ്പാണ്.