മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സെൻ്റർ ബാക്ക് മത്തിസ് ഡി ലൈറ്റിന് ഒരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് യുവൻ്റസിൽ ചേരാൻ ക്ഷണം ലഭിച്ചതായി തുറന്ന് പറഞ്ഞു. ഡിലൈറ്റ് 2019നും 2022നും ഇടയിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ കളിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാം ഹോട്‌സ്‌പർ നേടിയ ഗോളിന് പുറത്താകേണ്ടി വന്ന അയാക്‌സ് ടീമിനെ അതുവരെ മികച്ച രീതിയിൽ നയിച്ചതിൽ മത്തിസ് ഡി ലൈറ്റിന് വലിയ പങ്കുണ്ട്.
ആ വേനൽക്കാലത്ത് ജുവന്റസിൽ ചേരുമ്പോൾ ശ്രദ്ധിക്കപെടേണ്ടുന്ന പ്രധാനപ്പെട്ട ഡിഫൻഡർമാരിൽ മത്തിസ് ഡി ലൈറ്റിന് തൻ്റെ പേര് ചേർത്തിരുന്നു. രസകരമെന്നു പറയട്ടെ, ആ സമയത്ത് ക്ലബ്ബിനായി കളിച്ചിരുന്ന റൊണാൾഡോ – യുവ സെൻ്റർ ബാക്കിനോട് മുന്നേ ജൂവിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോയിൽ നിന്ന് ക്ഷണം ലഭിക്കുന്നതിന് മുമ്പ്, സീരി എ ക്ലബ്ബിൽ ചേരാൻ ഡിലൈറ്റ് നേരത്തെ മനസ്സ് ഉറപ്പിച്ചിരുന്നു.
പോർച്ചുഗലിനോട് നെതർലൻഡ്‌സിൻ്റെ യുവേഫ നേഷൻസ് ലീഗ് ഫൈനൽ തോൽവിക്ക് ശേഷം 2019 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: “ഫൈനൽ മത്സരത്തിന് ശേഷം എനിക്ക് ജൂവിനൊപ്പം ചേരണമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. (ക്രിസ്റ്റ്യാനോ) റൊണാൾഡോ എന്നോട് ചേരാൻ ആവശ്യപ്പെട്ടത് വലിയ അഭിനന്ദനമായിരുന്നു, പക്ഷേ അത് എന്റെ തീരുമാനത്തിൽ വ്യത്യാസം വരുത്തിയില്ല”
അഞ്ച് വർഷത്തിന് ശേഷം,ഡിലൈറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നു, അവിടെ ഒരു യുവ റൊണാൾഡോ ലോകോത്തര കളിക്കാരനായി പേരെടുത്തിരുന്നു. 2003 മുതൽ 2009 വരെയാണ് പോർച്ചുഗൽ ക്യാപ്റ്റൻ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ കളിച്ചിരുന്നത്. തുടർന്ന് സ്പാനിഷ് ക്ലബ് ആയ റയൽ മാഡ്രിഡിൽ വിജയകരമായ കരിയർ പൂർത്തീകരിച്ച ശേഷമാണ് റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ എത്തുന്നത്.