യുവതാരം സ്‌ട്രൈക്കര്‍ യൂയ്കാ സഗാസാവയുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ജപ്പാന്‍ ഉണ്ടാക്കിയത് വമ്പന്‍ നേട്ടം. തായ്‌ലന്റിനെ 7 – 0 ന് തകര്‍ത്തുവിട്ട ടീം എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ സെമിയിലേക്കും വനിതാ ലോകകപ്പില്‍ യോഗ്യതയിലേക്കുമാണ് കുതിച്ചത്. വ്യാഴാഴ്ച നടക്കുന്ന ചൈന – വിയറ്റ്‌നാം മത്സരത്തിലെ ജേതാക്കളെ ക്വാര്‍ട്ടറില്‍ ജപ്പാന്‍ നേരിടും.
മറുവശത്ത് വന്‍ പരാജയം നേരിട്ട തായ്‌ലന്റ് ലോകകപ്പ യോഗ്യതയ്ക്കായി ഓസ്‌ട്രേലിയയില്‍ ന്യൂസിലന്റിനെ ഫെബ്രുവരി 2 നും 4 നും പളേ ഓഫില്‍ നേരിടും. കോവിഡിനെ തുടര്‍ന്ന് നിരവധി താരങ്ങളില്ലാതെയാണ് തായ്‌ലന്റ് മത്സരത്തിനായി ഇറങ്ങിയത്. കപ്പിലെ ഫേവറിറ്റുകളായ ജപ്പാന്‍ പ്രതീക്ഷയ്‌ക്കൊപ്പമുള്ള പ്രകടനമാണ നടത്തിയത്.
1983 ലെ ചാംപ്യന്മാരായ തായ്‌ലന്റിനെതിരേ യൂയ്ക സുഗാസാവ നാലു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒരു പെനാല്‍റ്റി തായ്‌ലന്റ് ഗോളി വാരാപോണ്‍ ബൂണ്‍സിംഗ് തട്ടിയതിന് പിന്നാലെയായിരുന്നു ഗോളുകള്‍. 27 ാം മിനിറ്റില്‍ യൂയ്ക സുഗാസാവ ആദ്യഗോള്‍ നേടിയത്.