ഇത്രയും വർഷത്തെ കരിയറിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, ക്രിസ്റ്റ്യാനോക്ക് ഉണ്ടായത് വമ്പൻ നാണക്കേട്; മോശം നേട്ടം ചർച്ചയാക്കി ആരാധകർ

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. കരിയറിൽ ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ഗോൾ അടിക്കാതെയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനും തുർക്കിക്കുമെതിരായ മത്സരങ്ങളിൽ ഗോൾ അടിക്കാതിരുന്ന ക്രിസ്റ്റ്യാനോക്ക് കോച്ച് റോബർട്ടോ മാർട്ടിനെസ് ഒരു അവസരം കൂടി കൊടുക്കുകയായിരുന്നു.

ഗ്രൂപ്പ് എഫ് ജേതാക്കളായി റൗണ്ട് ഓഫ് 16ൽ പ്രവേശിച്ചിരുന്നെങ്കിലും ജോർജിയക്കെതിരെയുള്ള ക്രിസ്റ്റ്യാനോ ഗോൾ നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. കളിയിൽ ഉടനീളം 66 മിനിറ്റ് കളിച്ച റൊണാൾഡോ ഏഴ് പാസുകൾ പൂർത്തിയാക്കിയപ്പോൾ ഒരു ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാൻ സാധിച്ചത്. മത്സരത്തിൽ പോർച്ചുഗൽ 2 – 0ന് ജോർജിയക്കെതിരെ അതിശയകരമായ തോൽവി ഏറ്റുവാങ്ങി.

തൻ്റെ രാജ്യാന്തര കരിയറിൽ ഇതാദ്യമായാണ് റൊണാൾഡോ ഒരു പ്രധാന ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെടുന്നത്. യൂറോയിൽ, 2004 മുതലുള്ള എല്ലാ എഡിഷനുകളുടെയും ആദ്യ റൗണ്ടിൽ അദ്ദേഹം ഒരിക്കലെങ്കിലും ഗോൾ അടിച്ചിട്ടുണ്ട്. ലോകകപ്പിൽ അദ്ദേഹത്തിൻ്റെ എട്ട് ഗോളുകളും ഗ്രൂപ്പ് ഘട്ടത്തിൽ വന്നതാണ്. ലോകകപ്പിൽ നോക്ക് ഔട്ട് റൗണ്ടിൽ ഗോളൊന്നും നേടാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല.

2023 – 2024 സീസണിൽ സൗദി ക്ലബ് ആയ അൽ നസ്സ്റിനൊപ്പം 50 ഗോളുകൾ നേടി ലീഗിലെ ടോപ് സ്‌കോറർ ആയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ ഫോം മങ്ങിയതാണ്. നോക്കൗട്ട് റൗണ്ടിൽ കഠിനമായ പാതയെ അഭിമുഖീകരിക്കുന്നതിനാൽ ക്രിസ്റ്യാനോയുടെ ഔട്ട്പുട്ട് ആവശ്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും അടുത്തയാഴ്ച യുവേഫ യൂറോ 2024 ലെ റൗണ്ട് ഓഫ് 16ൽ സ്ലൊവേനിയയെ നേരിടും. ഒരു പ്രധാന ടൂർണമെൻ്റിലെ അവരുടെ ആദ്യ ഏറ്റുമുട്ടലാണിത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ