വെറുതെ അല്ല ചെക്കൻ ഇത്ര പൊളി, നെയ്മറിന്റെ അല്ലെ ആരാധകൻ; ലാമിന് യമാൽ തുറന്ന് പറഞ്ഞു

ഈ വർഷത്തെ യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കരുത്തരായ സ്പെയിൻ ചാംപ്യൻഷിപ് നേടിയിരുന്നു. ഈ സീസണിൽ സ്പെയിനിന്റെ കളിക്കാരിൽ എടുത്ത് പറയേണ്ടത് ലാമിന് യമാൽ എന്ന പതിനേഴുകാരനെയാണ്. ചെറിയ പ്രായത്തിൽ തന്നെ യൂറോകപ്പ് ജേതാവാകുന്നത് അത്ര ചെറിയ സംഭവം അല്ല. വർഷങ്ങളായി തന്റെ ആദ്യ യൂറോ കപ്പിന് വേണ്ടി പ്രയത്നിക്കുന്ന താരമാണ് ഹാരി കെയ്ൻ. അദ്ദേഹത്തിനെ പോലും അരങേറിയ ആദ്യ സീസണിൽ തന്നെ മറികടന്നു യൂറോ ചാമ്പ്യൻ ആയി ലാമിന് യമാൽ.

ഈ സീസണിൽ താരം ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പെയിനിനു വേണ്ടി നേടിയിരിക്കുന്നത്. അതിലൂടെ തന്നെ ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും അദ്ദേഹത്തിനെ തേടി എത്തി. സെമി ഫൈനലിൽ ഫ്രാൻസിനെതിരെ ഗോൾ നേടിയ താരം ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒരു അസിസ്റ്റും നേടിയിരുന്നു. ഇന്നലെ ആയിരുന്നു സ്പെയിനിൽ താരങ്ങളുടെ വിക്ടറി പരേഡ് നടന്നത്. അതിൽ നെയ്മർ ജൂനിയറിൽ ഡാൻസ് ആയിരുന്നു താരം കളിച്ചത്.

നെയ്മർ ജൂനിയറിന്റെ ഫാൻ ബോയ് തന്നെ ആണ് ലാമിന് യമാൽ. ലയണൽ മെസി ആണ് മികച്ച കളിക്കാരാണെന്നും എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ആസ്വദിക്കാവുന്ന പ്രകടനം കാഴ്ച വെക്കുന്നതും നെയ്മർ ജൂനിയർ ആണെന്നാണ് താരം പറഞ്ഞത്. താൻ കണ്ടുമുട്ടാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരമാണ് നെയ്മർ. ബ്രസീലിയൻ ഇതിഹാസത്തിന്റെ മത്സരങ്ങ്ൾ താൻ വീക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഈ വർഷം നടന്ന യൂറോയിൽ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ലാമിന് യമാൽ നേടിയിരുന്നു. അത് മാത്രമല്ല ടൂർണമെന്റിൽ ഗോളും കൂടെ നേടിയത് കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറെർ എന്ന റെക്കോർഡും താരം നേടി. ലാമിന് മാത്രമല്ല, സ്പെയിൻ ടീമിൽ നിക്കോ വിലീയംസും, സാവി സിമൻസും, ജമാൽ മുസിയലയും എല്ലാം നെയ്മറിന്റെ കടുത്ത ആരാധകർ ആണെന്ന് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?