ശ്രീക്കുട്ടൻ നാളെ കളിക്കുമോ എന്ന ചോദ്യത്തിന് തകർപ്പൻ മറുപടി നൽകി ഇവാൻ, ആരാധകർക്ക് ഒരു സന്ദേശവും

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. നാളത്തെ വാർത്ത സമ്മേളനത്തിന് മുമ്പ് നടന്ന വാർത്ത സമ്മേളനത്തിൽ ഇവാൻ പ്രതീക്ഷയിൽ ആയിരുന്നു.

” വലിയ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ആവേശകരമാണ്. ഒരുപാട് താരങ്ങൾ കൂടുവിട്ട് കൂടുമാറിയിട്ടുണ്ട്. പുതിയതായി വന്നവരാരും മോശക്കാരല്ല, നല്ല താരങ്ങളാണ് എല്ലാവരും. അതിനാൽ തന്നെ പ്രതീക്ഷയിലാണ് സീസണിനെ കാണുന്നത്.” മലയാളി താരം ശ്രീക്കുട്ടൻ നാളത്തെ മത്സരത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ” സാധ്യതയുണ്ട്, ട്രെയിനിങ് സെക്ഷനിൽ എല്ലാം അദ്ദേഹം നല്ല മികവ് കാണിച്ചതിനാൽ അദ്ദേഹത്തെ കളത്തിൽ പ്രതീക്ഷിക്കാം.’

എതിരാളികൾക്ക് ആശംസ അറിയിച്ച പരിശീലകൻ നാളെ ജയിക്കുമെന്നും മൂന്ന് പോയിന്റ് സ്വന്തം ആക്കുമെന്നും പ്രതീക്ഷ പങ്കുവെച്ചു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ