'പുതിയ കോച്ച് വളരെയേറെ പോസിറ്റീവാണ്; അതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമന്ത്രം' ഓരോ കളിയിലും കൂടുതല്‍ മെച്ചപ്പെടുമെന്ന് ഹ്യൂമേട്ടന്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയിലെത്തിയതിനു പിന്നാലെ ടീമിനെ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്ന് ഹ്യൂമേട്ടന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് താരം പുതിയ പരിശീലകന്റെ വരവിനെക്കുറിച്ച് ഇയാന്‍ ഹ്യൂ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.

ഡേവിഡ് ജയിംസ് വരുന്നതിനു മുമ്പ് തന്നെ പല കാര്യങ്ങളും ക്രമത്തിലെത്തിയിരുന്നെന്നും അതിന്റെ മുന്‍ സ്റ്റാഫിനു അവകാശപ്പെട്ടതാണെന്ന് ഹ്യൂം പറയുന്നു. “ടീം ഇപ്പോഴത്തെ പോലെ തന്നെ അന്നും കഠിനപ്രയത്നം ചെയ്യുകയായിരുന്നു. ജയിംസ് തന്റെ സ്റ്റാഫുമായി എത്തി. അവര്‍ വളരെയേറെ പോസിറ്റീവാണ്. മികച്ച ഒരു ടീം ആണെന്ന് പുറത്തു നിന്നു തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ടീമിലേക്ക് എത്തുന്നതിന് അവര്‍ ആവേശ ഭരിതരാണ്.”

“വര്‍ഷത്തിന്റെ തുടക്കത്തില്‍ അല്‍പ്പം പ്രശ്നങ്ങളുണ്ടായിരുന്നു. ടീമിലും പുറത്തുമായി വ്യത്യസ്ത സ്ഥാനങ്ങളില്‍, പകുതിയോമെത്തിയപ്പോള്‍ അല്‍പ്പം പരിക്ക്. എന്നാല്‍, കഴിഞ്ഞ മൂന്ന്, നാല് ആഴ്ചകളില്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ഓരോ കളിയിലും മെച്ചപ്പെടും.” ഹ്യും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“അവര്‍ വന്ന് ഞങ്ങള്‍ക്ക് അല്‍പ്പം അധികമായ ഊര്‍ജ്ജം പകര്‍ന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും അത് അധിക നേട്ടം നല്‍കുന്നു. കാരണം, ഞങ്ങള്‍ കളിക്കളത്തില്‍ മുന്‍പ് ചെയ്തു കൊണ്ടിരുന്നത് തന്നെ ചെയ്യുന്നു, ഒരു പക്ഷേ അല്‍പ്പം കൂടി ഏറെ. അതാണ് ഞങ്ങളിലുണ്ടായ വ്യതിയാനമെന്നാണ് ഞാന്‍ കരുതുന്നത്.” ഹ്യൂം അഭിമുഖത്തില്‍ പറഞ്ഞു.