ഐ.എസ്.എല്ലില്‍ ജംഷഡ്പൂര്‍ രണ്ടുംകല്‍പ്പിച്ച് ; ചാമ്പ്യന്‍സ് ലീഗും യുറോപ്പലീഗും കളിച്ച താരത്തെ സ്വന്തമാക്കി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന ജംഷഡ്പൂര്‍ എഫ്.സി. രണ്ടും കല്‍പ്പിച്ചാണ്. ലീഗ് പകുതിയില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്നേറ്റത്തിന് കരുത്തു കൂട്ടാന്‍ നൈജീരിയന്‍ താരം ചീമാ ചുക്‌വുവിനെ സൈന്‍ ചെയ്തു. ഈസ്റ്റ് ബംഗാളിനൊപ്പം ഈ സീസണില്‍ അരങ്ങേറിയ ചീമയെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ടീമിലെടുത്തിരിക്കുന്നത്.

കൊല്‍ക്കത്ത ക്ലബ്ബിനായി 10 മത്സരങ്ങളില്‍ ഈ സീസണില്‍ ചീമ കളിച്ചിരുന്നു.30 കാരനായ താരത്തിന് യുവേഫാ ചാംപ്യന്‍സ്, യൂറോപ്പ ലീഗുകളില്‍ കളിച്ചു പരിചയമുണ്ട്. നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡേ എഫ് കെ യ്‌ക്കൊപ്പം മൂന്ന് നോര്‍വീജിയന്‍ ലീഗ് കിരീടത്തില്‍ പങ്കാളിയായ താരം 2010 മുതല്‍ 2015 വരെ ടീമിന്റെ താരമായിരുന്നു. 2011 മുതല്‍ 2014 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരവും മുന്‍ പരിശീലകനുമായിരുന്ന ഒലേ ഗുണ്ണാര്‍ സോള്‍ഷര്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്തായിരുന്നു ചീമ ഉള്‍പ്പെട്ട ടീം കപ്പു നേടിയത്.

മോള്‍ഡേയ്ക്ക് ശേഷം ലഗിയാ വാഴ്‌സോവിന് വേണ്ടി കളിച്ച താരം യുവേഫാ യൂറോപ്പ ലീഗിലും യുവേഫാ ചാംപ്യന്‍സ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്. പിന്നീട് ഏഷ്യയിലേക്ക് കളി മാറ്റിയ അദ്ദേഹം ഷംഗ്ഹായ് ഷെന്‍സിനും ഹെയ്‌ലോംഗ്ജിയാംഗ് ലവ സ്പ്രിംഗ്, തായ്ഷു യുവാന്‍ഡ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി. 2021 – 22 സീസണ് വേണ്ടി ഈസ്റ്റബംഗാളില്‍ കരാര്‍ ഒപ്പുവെച്ച താരം അവിടെ നിന്നുമാണ് ജംഷെഡ്പൂര്‍ എഫ്‌സി യില്‍ ചേര്‍ന്നത്. നിര്‍ബ്ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞാണ് താരം ഓവന്‍ കോയലിന്റെ ക്ലബ്ബിനൊപ്പം ചേരുക.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി