ജീസസ് ചോദിക്കുന്നു എവിടെ എംബാപ്പെ എവിടെ; തോൽവിക്ക് പുറമെ പരിഹാസ്യനായി താരം

2024 യുവേഫ യൂറോ കപ്പിൽ കരുത്തരായ സ്പെയിൻ ഇംഗ്ലണ്ടിനെ 2-1 പരാജയപ്പെടുത്തി കപ്പ് ജേതാക്കളായി. ടൂർണമെന്റിൽ ഒരു തോൽവി പോലും അറിയാതെ ആണ് സ്പെയിൻ അവരുടെ ട്രോഫി വേട്ട നേടി അവസാനിപ്പിച്ചത്. പ്രായഭേദ വ്യത്യാസം ഇല്ലാതെ എല്ലാവരും മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം കാഴ്ച്ച വെച്ചത്. അത് കൊണ്ട് തന്നെ ഈ ടൂർണമെന്റിൽ കപ്പ് നേടാൻ ഏറ്റവും യോഗ്യമായ ടീമും സ്പെയിൻ ആണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സെമി ഫൈനലിൽ ഫ്രാൻസിനെ ആയിരുന്നു ഇവർ പരാജയപെടുത്തിയിരുന്നത്.

കൂടാതെ ജർമ്മനി ഇറ്റലി ക്രോയേഷ്യ എന്നി ടീമുകളും സ്പെയിനിനോട് തോൽവി ഏറ്റു വാങ്ങിയിരുന്നു. ഫ്രാൻസിനെ പരാജയപെടുത്തിയതായിരുന്നു അവർക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരം എന്ന് താരങ്ങൾ പറഞ്ഞു. അത് കൊണ്ട് തന്നെ ഈ കിരീട നേട്ടത്തിൽ തിളക്കം ഏറെയാണ്. വലിയ വിക്ടറി പരേഡ് ആയിരുന്നു സ്പെയിനിൽ അവർ നടത്തിയത്. എന്നാൽ പരേഡിൽ വെച്ച് ഫ്രാൻസ് താരങ്ങളെ വലിയ രീതിയിൽ കളിയാക്കുകയും ചെയ്തിരുന്നു. സ്പെയിൻ താരമായ ജീസസ് നവാസ് ആണ് ഫ്രാൻസ് താരം കിലിയൻ എംബാപ്പെ എവിടെ എന്ന് ചോദിച്ച് കളിയാക്കിയത്. അതും പറഞ്ഞായിരുന്നു അദ്ദേഹം ചാന്റ് ചെയ്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഈ സംഭവം വൈറൽ ആയിരിക്കുകയാണ്.

Read more

ഈ സമയം കിലിയൻ എംബാപ്പയ്ക്ക് ഇന്നലെ ആയിരുന്നു റയൽ മാഡ്രിഡ്, താരത്തിനെ ഔദ്യോഗീകമായി അവതരിപ്പിച്ചത്. 80000 മുകളിൽ ആരാധകർ ഇന്നലെ സ്റ്റേഡിയത്തിൽ വെച്ച് തടിച്ച് കൂടിയിരുന്നു. അദ്ദേഹത്തിനെ ഏറ്റവും കൂടുതൽ കളിയാക്കിയിട്ടുള്ള ആരാധകരാണ് സ്പെയിനിന്റേത്. എംബപ്പേ ഇനി കളിക്കാൻ പോകുന്ന റയൽ മാഡ്രിഡ് ക്ലബും സ്പെയിനിന്റെ ആണ്. മാഡ്രിഡ് കുപ്പായത്തിൽ അദ്ദേഹം കളിക്കുന്നത് കാണാൻ ആണ് ആരാധകർ കാത്തിരിക്കുന്നത് എന്നാണ് റയൽ മാഡ്രിഡ് വൃത്തങ്ങൾ പറയുന്നത്. ഈ ക്ലബിന് വേണ്ടി തന്റെ എല്ലാം നൽകും എന്നാണ് എംബപ്പേ പ്രസ്താവിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.