കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടനാകന്‍ സന്ദേഷ് ജിങ്കനെ ഇംഗ്ലീഷ് ക്ലബ് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് ലക്ഷ്യവെച്ചായി റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെ ഒരു ഫുട്‌ബോള്‍ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതിരോധത്തില്‍ ജിങ്കന്‍ കാഴ്ച്ചവെക്കുന്ന മികച്ച പ്രകടനമാണ് ഇംഗ്ലീഷ് ക്ലബ് ജിങ്കനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നത്. രണ്ടരക്കോടി രൂപയ്ക്കാണത്രെ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് കേരള നായകനെ ലക്ഷ്യമിടുന്നത്. ഈ ആഴ്ച്ച തന്നെ റോവേഴ്‌സ് ജിങ്കനുമായി കരാര്‍ ഒപ്പിടുമെന്ന് ഏജന്റിന്റെ വെളിപ്പെടുത്തല്‍.
നിലവില്‍ ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷന്‍ ലീഗായ ലീഗ് വണ്ണിലാണ് ബ്ലാക്കബേണ്‍ റോവേഴ്‌സ് കളിക്കുന്നത്. 1875ല്‍ സ്ഥാപിച്ച 143 വര്‍ഷം പഴക്കമുളള ഈ ക്ലബ് നിരവധി ഇംഗ്ലീഷ് പ്രഫഷണല്‍ താരങ്ങളുടെ കളിത്തൊട്ടിലായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിലൂടെയായിരുന്നു സന്ദേഷ് ജിങ്കന്‍ ലോകമറിയുന്ന താരമായി മാറിയത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മികച്ച പ്രകടനം ജിങ്കനെ എമേജിംഗ് പ്ലെയറായി തെരഞ്ഞെടുക്കുന്നതിലേക്ക് എത്തിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി ഇതിനോടകം 50 മത്സരങ്ങള്‍ കളിച്ച താരം ഐഎസ്എല്ലില്‍ ഏറ്റവും അധികം ജെഴ്‌സി അണിഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്നു ഐറിഷ് താരം ആരോണ്‍ ഹ്യൂസ് സന്ദേഷ് ജിങ്കന്‍ യൂറോപ്പില്‍ കളിക്കാന്‍ യോഗ്യനാണെന്ന് അഭിപ്രയാപ്പെട്ടിരുന്നു. ആ വാക്കുകള്‍ യാഥാര്‍ത്ഥമാകുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.