കലൂര്‍ സ്റ്റേഡിയം സുരക്ഷിതമല്ല, ഇന്തോനേഷ്യയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്; മുന്നറിയിപ്പുമായി എ.എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രയാഭേദമന്യേ എല്ലാവരുമുണ്ട്. എന്നാല്‍ ഇത്തരം അന്തരീക്ഷം അതിശയിപ്പിക്കുന്നതാണെങ്കിലും, കലൂര്‍ സ്റ്റേഡിയം ദുരന്ത മുഖത്താണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി).

അടുത്തിടെ ഇവിടെ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ ആണ് ഇത്തരമൊരു ആശങ്കകരമായ മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാനെത്തിയ സമയത്ത് ഒരുപാട് കുടുംബങ്ങള്‍ അവിടെയുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാം വരുന്നത് ഫുട്‌ബോളിന് നല്ലൊരു കാര്യം തന്നെയാണെങ്കിലും അതിനൊപ്പം അതൊരു ദുരന്തത്തിനുള്ള ചേരുവ കൂടിയാണ്. ഇതുപോലെയുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിക്കുകയുണ്ടായി. അതിനാല്‍ തന്നെ ശ്രദ്ധയില്ലാതെ അത് വീണ്ടും ആവര്‍ത്തിക്കാന്‍ വഴിയൊരുക്കരുത്. അതെല്ലാവരെയും ബാധിക്കുന്ന ദുരന്തമായി മാറും.

എഎഫ്സിയുടെയും എഐഎഫ്എഫിന്റെയും പ്രധാന ആശങ്കയിപ്പോള്‍ ഇതാണെന്ന് ഞാന്‍ പറയുന്നു. സൗകര്യങ്ങളുടെ കുറവെന്ന് പറയുമ്പോള്‍ അതില്‍ സെക്യൂരിറ്റി, ഫാന്‍സിനെ വേര്‍തിരിക്കല്‍, ഒഫിഷ്യല്‍, കളിക്കാര്‍ എല്ലാമുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിന്റെ ലൊക്കേഷനും പൊസിഷനും ഇതൊന്നും നേരെ സംഭവിക്കാന്‍ സമ്മതിക്കുന്നില്ല. നിങ്ങളൊരു മെട്രോ ഇറങ്ങിയാല്‍ നേരെ സ്റ്റേഡിയത്തിലാണ്. അതിനാല്‍ എല്ലാവരും വരുന്നു. പക്ഷെ അപ്പോള്‍ സുരക്ഷക്കുള്ള പദ്ധതികള്‍ എന്തെല്ലാമാണ്?

സ്റ്റേഡിയം തന്നെ അല്‍പ്പം പഴക്കമുള്ളതാണ്. ഡ്രസ്സിംഗ് റൂമുകള്‍, വിഐപി ഏരിയ അങ്ങനെ എല്ലാ കാര്യങ്ങളിലും നവീകരണം ആവശ്യമാണ്. കാരണം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍, മുന്‍നിര ടീമുകള്‍ അവിടെ ഒരു മികച്ച തലത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കും- ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ പറഞ്ഞു.

Latest Stories

'പി ആർ ബലത്തിനും പണക്കൊഴുപ്പിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത്'; ഹണി റോസിന് പിന്തുണയുമായി വി ടി ബൽറാം

ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നു; ഹണി റോസിനെതിരെ ഫറ

സ്ത്രീത്വത്തെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ഹണി റോസിന്റെ പരാതിയിൽ നടപടി

സിബിഐ പാർട്ടിയെ പ്രതിയാക്കിയതാണ്, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐഎമ്മിന് ബന്ധമില്ല: എംവി ഗോവിന്ദൻ

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും